ദുബായ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും യുഎഇയിലെത്തുമ്പോള്‍ വ്യവസായ ലോകം വന്‍ പ്രതീക്ഷയിലാണ്. ഇന്ത്യ-യുഎഇ അടിസ്ഥാന വികസന സംയുക്ത നിധിയുടെ ആദ്യ ഗഡുവില്‍ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയ യംഎഇ കൂടുതല്‍ നിക്ഷേപത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ 2015ലാണ് മോഡി യുഎഇ സന്ദര്‍ശനം നടത്തിയത്. അന്ന് ഇന്ത്യയില്‍ 7500 കോടി ഡോളറിന്റെ നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇതിന്റെ ആദ്യ ഗഡുവായി യുഎഇ നൂറുകോടി ഡോളറിന്റെ നിക്ഷേപം ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ നടത്തിക്കഴിഞ്ഞു.
അടിസ്ഥാന സൗകര്യങ്ങള്‍ക്കായാണ് ഇന്ത്യ ഈ തുക വിനിയോഗിച്ചത്. യുഎഇയുടെ അടുത്ത നിക്ഷേപം പാരമ്പര്യേതര ഊര്‍ജ രംഗത്തായിരിക്കും. മോഡിയുടെ സന്ദര്‍ശനം വരും കാലങ്ങളില്‍ ഇന്ത്യയില്‍ യുഎഇയുടെ നിക്ഷേപം പതിന്മടങ്ങ് വര്‍ധിക്കുന്നതിന് വഴിയൊരുക്കുമെന്ന് വ്യവസായി എംഎ യൂസഫലി പറഞ്ഞു.
Post Your Comments