Latest NewsNewsGulf

മികച്ച നേട്ടം കൈവരിച്ച് ഇന്ത്യന്‍ വിദ്യാലയങ്ങള്‍

ദുബായ്: ഇന്ത്യ -പാക് വിദ്യാലയങ്ങളെ കുറിച്ചുള്ള
കെഎച്ച്ഡിഎ റേറ്റിങ്ങിൽ ഇന്ത്യൻ വിദ്യാലയങ്ങൾ മുന്നിൽ. കെഎച്ച്ഡിഎയുടെ 2017-18 പരിശോധനാഫലമാണ് പുറത്തുവന്നിരിക്കുന്നത് . ദുബായിലെ 78,575 ,വിദ്യാർത്ഥികളിൽ 54,216 വിദ്യാർത്ഥികലും പഠനത്തിൽ മികച്ച നിലവാരമാണ് പുലർത്തുന്നത്. ഇവർ പഠിക്കുന്നത് ഇന്ത്യൻ പാഠ്യപദ്ധതിക്ക് കീഴിലാണ്. നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി നടത്തിയ വാർഷിക പരിശോധനയിലാണ് ഇത് വ്യക്തമായത്. 2017-18ലെ ഇന്ത്യ -പാക് വിദ്യാലയങ്ങളെ കുറിച്ചുള്ള പരിശോധനയിലാണ് അഞ്ച് ഇന്ത്യൻ സ്കൂളുകൾ മെച്ചപ്പെട്ടതാണെന്ന് കണ്ടെത്തിയത്.

31 ഇന്ത്യൻ പാഠ്യപദ്ധതിയിലുള്ള സ്‌കൂളുകളും രണ്ട് പാകിസ്ഥാന പാഠ്യപദ്ധതി സ്കൂളുകളും പരിശോധനയുടെ ഭാഗമായിരുന്നു. ദുബായിൽ പഠനം നടത്തയ 31 ഇന്ത്യൻ പാഠ്യപദ്ധതി സ്‌കൂളുകളിൽ ഒന്ന് മികച്ചതായും, അഞ്ച്‌ സ്‌കൂളുകൾ നല്ലതായും, പന്ത്രണ്ട് സ്‌കൂളുകൾ മോശമല്ലാത്തതും, പത്ത് സ്‌കൂളുകൾ അംഗീകരിക്കാനാകുന്നതുമാണെന്ന് കണ്ടെത്തി. ഇന്ത്യൻ പാഠ്യപദ്ധതി സ്‌കൂളുകളിൽ ഒന്നും തന്നെ വളരെ ദുർബലമായി വിലയിരുത്തപ്പെട്ടില്ല. ഓരോ വർഷം കഴിയുമ്പോഴും ഇന്ത്യൻ പാഠ്യപദ്ധതി സ്‌കൂളുകളുടെ നിലവാരം ഉയരുകയാണെന്ന് കെഎച്ച്ഡിഎ ഡയറക്ടർ ജനറൽ അബ്ദുള്ള അൽ കാരം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button