ദുബായ്: ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്പ്;മെന്റ് അതോറിറ്റിയുടെ വാര്‍ഷിക പരിശോധനയില്‍ മികവ് പുലര്‍ത്തി ദുബായിലെ ഇന്ത്യന്‍ സ്‌കൂളുകള്‍. മികച്ച റാങ്കിങ് ഉള്ള ഇന്ത്യന്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 73 ശതമാനം കുട്ടികളും പഠിക്കുന്നത് ഗുഡ് റേറ്റിങ് ഉള്ള ഇന്ത്യന്‍ സ്‌കൂളുകളിലാണെന്നും പരിശോധനാഫലം വ്യക്തമാക്കുന്നു. ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന 35 സ്‌കൂളുകളാണ് ദുബായിലുള്ളത്. ഇതില്‍ 31 സ്‌കൂളുകളില്‍ പരിശോധന നടന്നു. ദുബായ് സ്‌കൂള്‍സ് ഇന്‍സ്‌പെക്ഷന്‍ ബ്യൂറോയും നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്പ്;മെന്റ് അതോറിറ്റിയും (കെ.എച്ച്.ഡി.എ.) ചേര്‍ന്നാണ് സ്‌കൂളുകളില്‍ വാര്‍ഷിക പരിശോധന നടത്തുന്നത്.
റേറ്റിങ്ങില്‍ ഒരു സ്‌കൂളും താഴേക്ക് പോയില്ലെന്നതും ശ്രദ്ധേയമാണ്. പല സ്‌കൂളുകളും റേറ്റിങ് നില മെച്ചപ്പെടുത്തുകയും ചെയ്തു. ശാസ്ത്രം, കണക്ക്, ഭാഷ എന്നിവയിലുള്ള കുട്ടികളുടെ പ്രാവീണ്യം, അധ്യാപനരീതി, നേതൃത്വം തുടങ്ങിയവയൊക്കെ കണക്കിലെടുത്താണ് സ്‌കൂളുകള്‍ക്ക് റേറ്റിങ് നല്‍കിയിരിക്കുന്നത്.
Post Your Comments