Latest NewsNewsIndia

രാജ്യത്തെ വിദ്യാലയങ്ങളിലും, പരിസരത്തും ജങ്ക് ഫുഡുകൾക്ക് നിരോധനം

ന്യൂ ഡൽഹി : രാജ്യത്തെ വിദ്യാലയങ്ങളിലും,പരിസരത്തും ജങ്ക് ഫുഡുകൾക്ക് നിരോധനം. ആരോഗ്യപ്രശ്നങ്ങൾക്ക് ജങ്ക് ഫുഡുകൾ കാരണമാകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഉത്തരവ്. നിരോധനം അടുത്തമാസം ആദ്യം നിലവില്‍ വരും.  രാജ്യത്തെ ഒരു വിദ്യാലയങ്ങളിലെയും ക്യാന്റീനിൽ ഇനി ജങ്ക് ഫുഡ് അനുവദിക്കില്ല. വിദ്യാലയങ്ങളിലെ 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡ്‌ വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഗുലാബ് ജമൂന്‍, ചോലേ ബട്ടൂരേ, ന്യൂഡില്‍സ്, മധുരപലഹാരങ്ങൾ എന്നിവയും വില്‍ക്കാൻ സാധിക്കില്ല.

ജങ്ക് ഫുഡിന്റെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതും കേന്ദ്രഭക്ഷ്യ സുരക്ഷ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി വിലക്കിയിട്ടുണ്ട്. കായികമേളകളില്‍ ജങ്ക് ഫുഡ് സൗജന്യമായി നല്‍കുന്നതും ഇവയുടെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതും അനുവദിക്കില്ലെന്നും, ഇത്തരം ഭക്ഷണപദാര്‍ഥങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളുടെ പരസ്യം വിദ്യാലയങ്ങള്‍ സ്വീകരിക്കുന്നതു വിലക്കുമെന്നും ഉത്തരവിൽ പറയുന്നു.

Also read : തടികൂടാതിരിയ്ക്കാന്‍ കഴിയ്ക്കാം ഈ ഭക്ഷണങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button