കടുത്തുരുത്തി: പാറക്കുളത്തില്‍ വീണ് മുത്തശിക്കും കൊച്ചുമകൾക്കും ദാരുണാന്ത്യം. പെരുവയ്ക്ക് സമീപം കാരിക്കോട് പാറക്കുളത്തില്‍ വീണ് കാരിക്കോട് പടിക്കക്കണ്ടത്തില്‍ കോമളവല്ലി (65)യും കൊച്ചുമകൾ അനു (ആറ്)വുമാണ് മരിച്ചത്. രാവിലെ പാറക്കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു ഇരുവരും. ശേഷം പാറക്കുളത്തില്‍ എത്തിയ അയല്‍വാസികളാണ് മൃതദേഹം കണ്ടത്. വിവരം ലഭിച്ചതിനെ തുടർന്നെത്തിയ വെള്ളൂര്‍ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read also ;പത്തനാപുരത്ത് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
Post Your Comments