അബുദാബി: അതിശക്തമായ മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നതിനാൽ ദേശീയ പാതയില്‍ മൂടല്‍ മഞ്ഞ് നിലനില്‍ക്കുന്ന സമയത്ത് വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പോലീസ്. മൂടല്‍മഞ്ഞ് കാരണം ചൊവ്വാഴ്ച്ച 44 വാഹനങ്ങള്‍ ദൂരക്കാഴ്ച നഷ്ടപ്പെട്ട് കൂട്ടിയിടിച്ച സാഹചര്യത്തില്‍ ദുബായില്‍ നിന്ന് അബുദാബിയിലേക്കുള്ള റോഡ് ഗതാഗതം ബുധനാഴ്ച്ച തടസ്സപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ജാഗ്രത നിർദേശവുമായി പോലീസ് രംഗത്തെത്തിയത്.
വാഹനങ്ങള്‍ തമ്മില്‍ ഇരട്ടി അകലം പാലിക്കണം. ഓവര്‍ടേക് ചെയ്യാനോ ഹസാഡ് ലൈറ്റ് ഇടാനോ പാടില്ലെന്നും, വാഹനമോടിക്കുന്നവര്‍ ലോ ബീം ലൈറ്റാണ് ഉപയോഗിക്കേണ്ടതെന്നും പ്രസ്താവനയിൽ പോലീസ് പറയുന്നു. ബദാ സായിദ്, ഗുവൈഫാത്ത്, ശില തുടങ്ങിയ മേഖലകളിലും മൂടല്‍മഞ്ഞ് ശക്തമാണ്. ബനിയാസ്, ഷഹാമ, അല്‍ഐന്‍ ഭാഗത്തേക്കുള്ള റോഡുകളെല്ലാം മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വാഹനങ്ങള്‍ വേഗം കുറച്ചാണ് സഞ്ചരിച്ചത്.
Post Your Comments