
ധാക്ക: ബംഗ്ലാദേശ് പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ. സിയ ഓര്‍ഫനേജ് ട്രസ്റ്റിലേക്ക് സംഭാവനയായി 2.52 ലക്ഷം യുഎസ് ഡോളര്‍ വിദേശപണം കൈപറ്റിയതുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്. കൂടാതെ ഇവരുടെ മകന് താരീഖ് റഹ്മാന് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് 10 വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്.
സിയ ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നുവന്നത്. ട്രസ്റ്റിന്റെ പേരില്‍ സിയ അനധികൃതമായി പണം സമ്പാദിക്കുന്നതായി അഴിമതി വിരുദ്ധ കമ്മീഷന് കണ്ടെത്തിയിരുന്നു. കൂടാതെ രാജ്യദ്രോഹം, അഴിമതി, എന്നിവ ഉള്‍പ്പെടെ ഒട്ടേറെ കേസുകളിലും ഇവർ പ്രതിയാണ്.
Post Your Comments