മലപ്പുറം: കുപ്രസിദ്ധ വനവും കൊള്ളക്കാരൻ വീരപ്പന്റെ മരുമകൻ മലപ്പുറത്ത്ത്. കെട്ടിലും മട്ടിലും വീരപ്പനെ ഓർമ്മിപ്പിക്കുന്ന വേഷവും രൂപവും. ഇവിടെ കൂലിപ്പണിക്കാരനാണ് ഇയാൾ. നാല് മാസത്തിലേറെയായി മോഹനൻ എന്ന ഇയാൾ തിരൂരിൽ ഉള്ള ഒരു തോട്ടത്തിലാണ് ജോലി ചെയ്യുന്നത്. വീരപ്പന്റെ ഇളയ സഹോദരിയുടെ മകനാണ് മോഹനൻ. തമിഴ്നാട്ടിൽ കൂലി കുറവായതിനാലാണ് കേരളത്തിൽ ജോലി ചെയ്യുന്നതെന്നാണ് മോഹനൻ പറയുന്നത്.
കൂടാതെ എന്നും പണിയും ഉണ്ട്. തനിക്ക് കള്ളപ്പണി ഒന്നും അറിയില്ല എന്നും വീരപ്പനോട് ഭയമില്ലെന്നും മോഹനൻ പറഞ്ഞു. മോഹനന്റെ പേഴ്സിൽ സൂക്ഷിച്ചിരിക്കുന്ന വീരപ്പന്റെ ഫോട്ടോ ആരാധനയോടെ ആണ് ഇയാൾ കാണുന്നത്. വീരപ്പനെ പോലീസുകാർക്ക് മാത്രമാണ് ഭയം ഉണ്ടായിരുന്നതെന്നും തനിക്കോ നാട്ടുകാർക്കോ ഭയമില്ലെന്നും മോഹനൻ പറയുന്നു.
Post Your Comments