തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയിലാണ് സംസ്ഥാനം. ഈ സാഹചര്യത്തിൽ കോടികള്‍ നീക്കിയിരിപ്പ് നടത്തി അന്തരിച്ച രാഷ്ട്രീയ നേതാക്കള്‍ക്ക് സ്മാരകം പണിയാനുള്ള ബഡ്ജറ്റ് പ്രഖ്യാപനത്തിനു നേരെ സോഷ്യൽ മീഡിയയിൽ പരിഹാസം ഉയരുകയാണ്.
അന്തരിച്ച പ്രമുഖ നേതാക്കളായ കെ.ആര്‍ ഗൗരിയമ്മയ്ക്കും ആര്‍. ബാലകൃഷ്ണപിളളയ്ക്കും സ്മാരകം നിര്‍മ്മിക്കാനുളള തുക ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റില്‍ വക ഇരുത്തിയിരുന്നു. രണ്ട് നേതാക്കള്‍ക്കും സ്മാരകം പണിയാന്‍ രണ്ട് കോടി രൂപ വീതമാണ് നീക്കി വച്ചിട്ടുള്ളത്. ഇതിനെ പരിഹസിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വ;ഹരീഷ് വാസുദേവൻ. വീരപ്പൻ മരിക്കും മുൻപ് LDF ന്റെ ഘടകകക്ഷി ആകാഞ്ഞത് ഭാഗ്യമെന്നും ബാലകൃഷ്ണപിള്ളയുടെ സ്മാരകം അഴിമതിക്കുള്ള സ്മാരകമാണെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അഡ്വ;ഹരീഷ് വാസുദേവൻ പറഞ്ഞു.
കുറിപ്പ് പൂർണ്ണ രൂപം
വീരപ്പൻ മരിക്കും മുൻപ് LDF ന്റെ ഘടകകക്ഷി ആകാഞ്ഞത് ഭാഗ്യം.
2 കോടി രൂപ ആ വഴിക്കും മലയാളിക്ക് ഖജനാവിൽ നിന്ന് പോയേനെ.
ബാലകൃഷ്ണപിള്ളയുടെ സ്മാരകം അഴിമതിക്കുള്ള സ്മാരകമാണ്. ഇടമലയാർ അഴിമതിക്ക് എതിരെ പണ്ട് വഴിനീളെ പ്രസംഗിച്ചു തൊണ്ടപൊട്ടിയ പ്രിയ സഖാക്കൾ ന്യായീകരിക്കാൻ ബുദ്ധിമുട്ട് ഉള്ളത്കൊണ്ട് മൗനം ആചരിച്ചേക്കും, അല്ലേ?
Post Your Comments