തിരുവനന്തപുരം•ടി.പി ചന്ദ്രശേഖരന് വധത്തെ ആസ്പദമാക്കി ചിത്രീകരിച്ച ടി.പി 51 സിനിമയിലെ വിവാദ ദൃശ്യങ്ങള്‍ പുറത്തുവന്നു. തിരുവനന്തപുരത്തെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട രംഗങ്ങളാണ് ജനം ടി.വി പുറത്തുവിട്ടത്.
ടി.പി 51 എന്ന സിനിമ നേരത്തെ റിലീസ് ചെയ്തിരുന്നുവെങ്കിലും സി.പി.എമ്മിന്റെ എതിര്‍പ്പുമൂലം കൂടുതല്‍ പ്രദര്‍ശനം നടത്താന്‍ കഴിയാതെ പിന്‍വലിക്കുകയായിരുന്നുവെന്ന് സംവിധായകന് മൊയ്തു താഴത്ത് പറയുന്നു. ചിത്രം ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോട് കൂടി വീണ്ടും വൈഡ് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ ടി.പിയുടെ കൊലയാളി ആണെന്ന് വെളിപ്പെടുത്തുന്നുണ്ടെന്നും മൊയ്തു താഴത്ത് പറയുന്നു.
വിവാദ രംഗങ്ങള്‍ കാണാം
Post Your Comments