KeralaLatest News

തനിക്ക് പരോൾ നൽകുന്നില്ലെന്ന് ബിജു രാധാകൃഷ്ണന്റെ പരാതി: മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപിയോട് വിശദീകരണം തേടി

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് പരോൾ അനുവദിക്കുന്നില്ലെന്ന് പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപിയോട് വിശദീകരണം തേടി. അഞ്ചു വര്‍ഷമായി ജയിലില്‍ തുടരുന്ന തനിക്ക് മാത്രം പരോള്‍ കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് കൊലപാതകക്കേസിൽ ജയിലിൽ കഴിയുന്ന ബിജു രാധാകൃഷ്ണൻ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്.

ജീവപര്യന്തം തടവിനാണ് ബിജു രാധാകൃഷ്ണനെ ശിക്ഷിച്ചിട്ടുള്ളത്. ജീവ പര്യന്തം തടവനുഭവിക്കുന്ന ഒരാള്‍ക്ക് രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പരോള്‍ അനുവദിക്കാം. ജില്ലാ പ്രൊബേഷണറി ഓഫീസറും പൊലീസും നല്‍കുന്ന അനുകൂല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരോള്‍ ലഭിക്കുക. പ്രൊബേഷണറി ഓഫീസര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പൊലീസ് റിപ്പോര്‍ട്ട് എതിരാണ്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലേയും ഹിമാലയ ചിട്ടി ഫണ്ട് കേസിലേയും ഭാസ്‌ക്കരന്‍ കാരണവര്‍ കേസിലേയും പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുമ്പോള്‍ ബിജു രാധാകൃഷ്ണന് പരോള്‍ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് ബിജു രാധാകൃഷ്ണന്റെ അഭിഭാഷക നിഷ കെ പീറ്റര്‍ പരാതിയില്‍ ഉന്നയിച്ചു. ടി പി കേസിലെ പ്രതി കുഞ്ഞനന്തനും കൊടിസുനിക്കും പരോൾ അനുവദിച്ചതിനെതിരെ വിവാദം ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button