Latest NewsKeralaNews

കണ്ണൂരിലെ യമധര്‍മ രാജാവാണ് പി ജയരാജന്‍ : രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കണ്ണൂര്‍: കണ്ണൂരിലെ യമധര്‍മ രാജാവാണ് പി ജയരാജനെന്ന് ഡിസിസി പ്രസിഡന്റ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്ക് ഉത്തരവിടുന്നത് ജയരാജനാണെന്നും, മരണത്തിന്റെ ദേവനായ യമധര്‍മരാജാവായി ജയരാജന്‍ മാറിക്കഴിഞ്ഞെന്നും ഉണ്ണിത്താന്‍ പറഞ്ഞു. സതീശൻ പാച്ചേനിയുടെ നവദര്‍ശന്‍ യാത്രയുടെ ഭാഗമായി നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രത്യയശാസ്ത്രപരമായി എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ സിപിഎം വെട്ടി നുറുക്കുകയാണ് ചെയ്യുന്നത്. കൊലപാതകങ്ങളില്‍ പങ്കില്ലെന്ന് പറയുന്ന സി.പി.എം ടി.പി.കേസിലെ പ്രതികളെ രക്ഷിക്കാന്‍ രണ്ടര കോടിയോളം രൂപയാണ് സിപിഎം പിരിക്കുന്നത്. സുപ്രീംകോടതിവിധി ലംഘിച്ച്‌ ടി.പി.കേസിലെ പ്രതിയായ കുഞ്ഞനന്ദന് 202 ദിവസമാണ് സര്‍ക്കാര്‍ പരോള്‍ നല്‍കിയതെന്നും ഉണ്ണിത്താൻ ആരോപിച്ചു.

സിപിഎം പ്രവർത്തകരായ പ്രതികൾക്ക് ആയുർവേദ സുഖ ചികിത്സയാണ് നടക്കുന്നതെന്നും ഉണ്ണിത്താൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button