കൊല്ലം : സാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ വിജയന് പിള്ളയുടെ മകന് ദുബായില്‍ നിശാക്ലബ് നടത്തിപ്പെന്ന് വെളിപ്പെടുത്തല്‍. ശ്രീജിത്തും ബിനോയി കോടിയേരിയും ഇടപെട്ട സാമ്പത്തികഇടപാടിലെ ഇടനിലക്കാരനായ രാകുല്‍ കൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് രാകുലിന്റെ ആരോപണം.
ബീറ്റ്സ് എന്ന ക്ലബ് നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രീജിത്ത് തന്റെ കയ്യില്‍ നിന്നും പത്തുകോടി രൂപ വാങ്ങി. ഇത്തരത്തില്‍ വിദേശത്തുള്ള പല ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ശ്രീജിത്ത് കടം വാങ്ങിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. രാകുല്‍ കൃഷ്ണന് നല്കിയ ഹര്‍ജി ചെങ്ങന്നൂര്‍ കോടതി ഇന്ന് പരിഗണിക്കും.
Post Your Comments