Latest NewsNewsIndia

കാമുകനുമായി സംസാരിക്കുന്നത് സഹോദരന്‍ കണ്ടു, അമ്മയോട് പറയരുതെന്ന് പറഞ്ഞിട്ട് അവന്‍ കേട്ടില്ല; പിന്നെ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍

റോത്തക്ക്•പത്തൊമ്പത് കാരി സ്വന്തം സഹോദരനെ ആരും കൊലചെയ്തത് കാമുകനെപ്പറ്റി മാതാവിനോട് പറഞ്ഞതിന്റെ ദേഷ്യത്തിലെന്ന് പോലീസ്. ഹരിയാനയിലെ റോത്തക്കിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സമര്‍ ഗോപാല്‍പുര്‍ ഗ്രാമത്തിലെ കാജല്‍ എന്ന പെണ്‍കുട്ടിയാണ് മോണ്ടി സിംഗ് എന്ന തന്റെ അനുജനെ ക്രൂരമായി കൊലപ്പെടുത്തിയത്. അനുജന്റെ കൊലപാതകം അച്ഛന്റെ തലയില്‍ കെട്ടിവയ്ക്കാനും ശ്രമം നടത്തി എന്നറിയുമ്പോഴാണ് പെണ്‍കുട്ടിയുടെ ക്രൂരതയുടെ ആഴം വെളിവാകുന്നത്.

You may also like:പിഞ്ചുമകളെ കൊല്ലാന്‍ കാമുകന്‍മാര്‍ക്കു കൂട്ടുനിന്ന റാണിയെ അമ്മയെന്ന് വിളിക്കാന്‍ യോഗ്യതയില്ല

കാജല്‍ കാമുകനുമായി സംസാരിക്കുന്നത് മോണ്ടി കണ്ടതുമുതലാണ് സംഭവങ്ങളുടെ തുടക്കം. കാമുകനുമായി ഫോണില്‍ സംസാരിക്കുന്നതിനെക്കുറിച്ച് അമ്മയോട് പറയരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും മോണ്ടിസിംഗ് വഴങ്ങിയില്ല. ഇതില്‍ കലിപൂണ്ട കാജള്‍ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

പിന്നീട് മൃതദേഹം കിടക്കയില്‍ ഇട്ടതിന് ശേഷം തറയിലും വസ്ത്രത്തിലും പറ്റിയ ചോരക്കറ കഴുകി വൃത്തിയാക്കി. തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങി ബസില്‍ പാനിപ്പത്തിലേക്ക് രക്ഷപ്പെട്ടു. അവിടെ നിന്നും അച്ഛന്‍ തേജ് പാല്‍ മോണ്ടി തന്നെയും അനുജനെയും കൊല്ലാന്‍ ശ്രമിച്ചെന്നും ഒരുതരത്തിലാണ് താന്‍ അവിടെനിന്ന് രക്ഷപ്പെട്ടെന്നും കാജള്‍ അമ്മ സുശീലയെ ഫോണ്‍ വിളിച്ച് അറിയിച്ചു. ഇതുകേട്ട് അമ്പരന്ന സുശീല ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് പാഞ്ഞെത്തിയപ്പോള്‍ കണ്ടത് മോണ്ടിയുടെ മൃതദേഹമായിരുന്നു. മകള്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് കരുതിയ അവര്‍ പൊലീസിനെ വിവരമറിയിച്ചു.

മൊഴിയെടുക്കാനെത്തിയ പൊലീസിനോടും അച്ഛനാണ് സഹോദരനെ കൊന്നതെന്ന് കാജള്‍ പറഞ്ഞു. തേജ്പാല്‍ മക്കളെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്നു സുശീലയും പൊലീസിനെ അറിയിച്ചു.തുടര്‍ന്ന് തേജ്പാലിനെ കൊലപാതകക്കുറ്റത്തിന് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ചോദ്യംചെയ്തപ്പോള്‍ കാജളിന്റെ മൊഴിയിലെ വൈരുധ്യങ്ങള്‍ പൊലീസിന് സംശയമുണ്ടാക്കി. വിശദമായി ചോദ്യംചെയ്തതോടെ കാജള്‍ എല്ലാം തുറന്നുപറഞ്ഞു. തുടര്‍ന്ന് പോലീസ് കാജലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button