കൊച്ചി: പിഞ്ചുമകളെ കൊല്ലാന്‍ കാമുകന്‍മാര്‍ക്കു കൂട്ടുനിന്ന റാണിക്കു അമ്മയെ വിളിക്കാന്‍ യോഗ്യതയില്ലെന്നും കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്താന്‍ കൂട്ടുനിന്ന റാണി ദയ ലവലേശം അര്‍ഹിക്കുന്നില്ലെന്നും കോടതി.
മകളെ പീഡിപ്പിച്ചു കൊല്ലാന്‍ കാമുകനു സഹായം ചെയ്ത റാണി സ്ത്രീസമൂഹത്തിനു നാണക്കേടാണെന്നും അമ്മയെന്ന വാക്ക് ഉച്ചരിക്കാന്‍ പോലും അവര്‍ക്ക് യോഗ്യതയില്ലെന്നും ചോറ്റാനിക്കരയില്‍ നാലു വയസുകാരിയെ അരുംകൊല ചെയ്ത കേസില്‍ ശിക്ഷ വിധിച്ചുകൊണ്ട് കോടതി പറഞ്ഞു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും ഒന്നാം പ്രതി രഞ്ജിത്തിന് എന്നെങ്കിലും മാനസാന്തരമുണ്ടാകുമെന്ന പ്രതീക്ഷ കോടതിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അവരുടെ പ്രവൃത്തികള്‍ സ്ത്രീ സമൂഹത്തിന് അപമാനമാണ്.
കുഞ്ഞിനെ കൊലചെയ്ത രഞ്ജിത്തിന് വധശിക്ഷയില്‍ കുറഞ്ഞൊന്നും ഇയാള്‍ക്കു നല്‍കാനാകില്ലെന്നും കുഞ്ഞിനെ ലെംഗികമായി ഉപയോഗിച്ച പ്രതി പരമാവധി ശിക്ഷയില്‍ യാതൊരു ഇളവും അര്‍ഹിക്കുന്നില്ലെന്നു കോടതി വിലയിരുത്തിയിരുന്നു.
Post Your Comments