Latest NewsKeralaNews

രാജ്യ സുരക്ഷയെ വെല്ലുവിളിച്ചു കൊണ്ട് ക്വാറി മാഫിയയുടെ അനധികൃത ഖനനം തുടരുന്നു : ചാര പ്രവർത്തനമെന്ന് സംശയം

എയർ ഫോഴ്‌സിന്റെ തന്ത്രപ്രധാനമായ റഡാർ സ്റ്റേഷനും സൈന്യത്തിന്റെ ഷൂട്ടിങ് റേഞ്ചും സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്തെ മുക്കുന്നിമലയിൽ ചട്ടങ്ങളെ കാറ്റിൽ പറത്തി അനുമതിയില്ലാതെ ഖനനം നടക്കുകയാണ്. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ചാര പ്രവർത്തനമാണോ നടക്കുന്നതെന്ന സംശയവും പലരും ആരോപിച്ചിട്ടുണ്ട്.

ക്വാറിയിൽ ജോലി ചെയ്യുന്ന ബംഗാളികളായ പണിക്കാരെന്ന് തോന്നിക്കുന്നവർ സാറ്റലൈറ്റ് ഫോണും ടെലസ്കോപ്പും ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് പരിസരവാസികൾ പറയുന്നു. വിഷയത്തിൽ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. അഡ്വ കിരൺ ഹരിലാൽ ആണ് ഹർജി പരാതിക്കാരിക്ക് വേണ്ടി ഹർജി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button