തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക ഉടന്‍ കൊടുത്ത് തീര്‍ക്കും. ഈ മാസം തന്നെ പെന്‍ഷന്‍ കുടിശിക കൊടുത്ത് തീര്‍ക്കും. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഇക്കാര്യത്തിന് തീരുമാനമായത്. യോഗത്തില്‍ സഹകരണ മന്ത്രിയും പങ്കെടുത്തു.
നേരത്തെ മാര്‍ച്ച് അവസാനത്തോട് കൂടി പെന്‍ഷന്‍ തുക മുഴുവന്‍ കൊടുത്തു തീര്‍ക്കുമെന്നാണ് മന്ത്രി കസേരയില്‍ മടങ്ങി എത്തിയ എകെ ശശീന്ദ്രന്‍ പറഞ്ഞിരുന്നത്. കെഎസ്ആര്‍ടിസിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ഇതിനായി കോര്‍പറേഷനില്‍ പ്രഫഷണലുകളെ നിയമിക്കുകയും മൂന്നു കേന്ദ്രങ്ങളായി വിഭജിച്ച് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാര്‍ക്കു ചുമതല നല്‍കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
Post Your Comments