ഒരേ സിറിഞ്ചുപയോഗിച്ച് ഡോക്ടര്‍ കുത്തിവയ്പ്പെടുത്തതിനേത്തുടര്‍ന്ന് 46 പേര്‍ക്ക് എച്ച്ഐവി പകര്‍ന്നു. ചികിത്സ നടത്തിത് വ്യാജ ഡോക്ടറാണെന്ന് അധികൃതര്‍ പറയുന്നു. എച് ഐ വി ബാധിതരുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഡോക്ടർ നടത്തിയ ചികിത്സാ തട്ടിപ്പ് പുറത്തു വന്നത്. ഏപ്രില്‍ മുതല്‍ ജൂലൈവരെ ബംഗര്കൗ മേഖലയില്‍നിന്നുമാത്രം 12 പേര്‍ക്ക് എച്ച്ഐവി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഈ വര്‍ഷം ആദ്യം 32 ആളുകള്‍ക്ക് എച്ച്ഐവി ബാധ കണ്ടെത്തി. ആറുവയസുള്ള ഒരു കുട്ടിക്കും എച്ച്ഐവി പിടിപെട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥനാഥ് സിംഗ് പറഞ്ഞു.
Post Your Comments