ഉത്തരാഖണ്ഡ് ഗവണ്മെന്റ് ഹരിദ്വാറിൽ നടത്തുന്ന ഗവണ്മെന്റിന്റെ ജോബ് ഫെയറിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു രണ്ടു പെൺകുട്ടികളും അവരുടെ വയോധികനായ മുത്തച്ഛനും. ലക്ഷ്മിയെയും അർച്ചനയെയും വരിയിൽ നിർത്തി കാത്തു നിൽക്കുകയായിരുന്നു ആനന്ദ്`സിങ് എന്ന മുത്തച്ഛൻ. എന്നാൽ ഉദ്യോഗസ്ഥരിൽ ചിലർ മുത്തച്ഛനെ കണ്ടു അമ്പരന്നു. അദ്ദേഹത്തെയും ചെറു മക്കളെയും അകത്തേക്ക് ക്ഷണിക്കുകയും ചെയ്തു.
എന്നാൽ സ്നേഹപൂർവ്വം മുത്തച്ഛൻ ആ ക്ഷണം നിരാകരിച്ചു. ആ മുത്തച്ഛന്റെ മകൻ പ്രശസ്‌തനായ ഒരു വ്യക്തിയാണ്. ഒരു ജോലിയും ചെയുന്നുണ്ട് . പേര് അജയ് . ആ പെൺകുട്ടികളുടെ അമ്മാവൻ കൂടിയാണ് അജയ്. പക്ഷെ അവർ ആ ക്ഷണം സ്വീകരിച്ചില്ല. തങ്ങൾ ജോലി നോക്കുന്നുണ്ട് എന്ന് അമ്മാവൻ ആയ അജയ് നു അറിയാം. പക്ഷെ ആ മുത്തച്ചനോ കൊച്ചുമക്കളോ അജയ് എന്നആ വ്യക്തിയുടെ പൊളിറ്റിക്കൽ ഇൻഫ്ളുവൻസ് ഉപയോഗപ്പെടുത്താൻ ശ്രമിച്ചില്ല.
അത് ഉപയോഗിച്ച് ജോലി നേടുവാൻ ശ്രമിച്ചില്ല മാത്രമല്ല ഒരുപക്ഷേ അദ്ദേഹത്തിന് അതൊന്നും ഇഷ്ടമാവില്ല. അവർ ആ വരിയിൽ നിന്ന് പേര് രജിസ്റ്റർ ചെയ്തു. അവരോടൊപ്പം വന്ന ആ മുത്തച്ഛന് അല്ലെങ്കിൽ അദ്ദേഹത്തിന്റെ മകൻ വിചാരിച്ചാൽ ഒരു ക്യു വും നില്കാതെ തന്നെ വളരെ നിസാരമായി ആ ഗവണ്മെന്റ് ജോലി അല്ലെങ്കിൽ അതിനേക്കാൾ മികച്ച ജോലി ആ പെൺകുട്ടികൾക്ക് വാങ്ങികൊടുക്കാൻ കഴിയും.
പക്ഷെ അദ്ദേഹമോ ആ പെൺകുട്ടികളോ അങ്ങനെ ഒരു കീഴ്വഴക്കം ആഗഹിക്കുന്നില്ല എന്നതാണ് സത്യം. ആ മുത്തശ്ശന്റെ അജയ് എന്ന ആ മകനെ നമ്മൾ അറിയുന്ന പേര്, യോഗി ആദിത്യനാഥ് എന്നാണ്. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഉത്തർപ്രദേശിലെ മുഖ്യമന്ത്രിയായ സാക്ഷാൽ യോഗി ആദിത്യനാഥിന്റെ പിതാവായിരുന്നു ചെറുമക്കളെയും കൊണ്ട് ജോബ് ഫെയറിന് എത്തിയത്.
കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്
Post Your Comments