തിരുവനന്തപുരം : നന്തന്‍കോട്ട് കൂട്ടകൊലപാതകത്തിനും ശാസ്തമംഗലം കൂട്ടആത്മഹത്യയ്ക്കും സമാനതകള്‍ ഏറെ. അയല്‍ക്കാരും മറ്റു ബന്ധുക്കളുമായി ആത്മഹത്യ ചെയ്ത സുകുമാരന്‍നായരും കുടുംബവും അടുപ്പം പുലര്‍ത്തിയിരുന്നില്ല.
പരിസരവാസികള്‍ സംഭവം അറിഞ്ഞത് കൂട്ടക്കൊല അന്വേഷിച്ചു പൊലീസ് എത്തിയപ്പോഴാണ്.ആസ്ട്രല്‍ പ്രൊജക്ഷനും ആഭിചാരവുമൊക്ക നന്തന്‍കോട് കൂട്ടക്കൊലപാതകം നടന്ന വീട്ടില്‍ ഉണ്ടായിരുന്നതായി അന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കൊലപാതകങ്ങള്‍ അതിന്റെ ഭാഗമായാണു നടന്നതെന്നുവരെ പറഞ്ഞിരുന്നു. പിന്നീടു പൊലീസ് ഇതൊക്കെ തള്ളിക്കളഞ്ഞു. കൊലപാതകം പ്രതികാരത്തിന്റെ ഭാഗമായാണു നടത്തിയതെന്നാണു പൊലീസ് കണ്ടെത്തിയത്.
read also: നന്തന്‍കോട് കൂട്ടക്കൊലപാതകം : കേഡല്‍ രാജ ഒടുവില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ചെയ്തത് ഇങ്ങനെ
സമാനമായി ശാസ്തമംഗലത്തെ വീട്ടില്‍ രാത്രി പൂജയും ശംഖുനാദവും മണിയടിയുമൊക്കെ കേട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. രണ്ടു വീടുകളുടെയും പ്രത്യേകതയായി മാറിയിരിക്കുകയാണ് അന്ധവിശ്വാസത്തിനും ആഭിചാരങ്ങള്‍ക്കും പുറകെ പാഞ്ഞുവെന്നത്. ഇകൊലപാതകവും ആത്മഹത്യയും നടന്നത് ത്തരത്തില്‍ പുറംലോകവുമായി ബന്ധമില്ലാത്ത രണ്ടു വീടുകളിലാണ്.
വീടിനു വെളിയിലായിരുന്നു എല്ലാവര്‍ക്കും സ്ഥാനം. ഗേറ്റിനുള്ളിലേക്കു ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. പൊലീസ് എത്തുമ്പോള്‍ മാത്രമായിരുന്നു കാടു മൂടിയതും എപ്പോഴും അടച്ചിട്ടിരുന്നതുമായ വീട്ടില്‍ ആത്മഹത്യ നടന്നതായി പരിസരവാസികള്‍പോലും അറിയുന്നത്. നന്തന്‍കോട് കൂട്ടക്കൊല നടന്ന വീടും സമാനമായ നിലയിലായിരുന്നു. പേടിപ്പെടുത്തുന്ന രീതിയില്‍ ഉള്ളതായിരുന്നു ഈ വീടും പരിസരവും. ഇവിടെയുള്ള താമസക്കാരും അയല്‍ക്കാരുമായി വലിയ അടുപ്പമൊന്നും പുലര്‍ത്തിയിരുന്നില്ല. വലിയൊരു വീടുമായിരുന്നു. ഇതിനകത്തുള്ളവരെ സമീപവാസികള്‍ പുറത്തു കണ്ടിരുന്നതു വളരെ അപൂര്‍വമായാണ്.
Post Your Comments