Latest NewsNewsInternational

താരമായി ഒറ്റകൈയ്യന്‍ റോബോര്‍ട്ട്

ഇവിടെ കോഫി വിതരണം ചെയ്യുന്നത് ഒറ്റകൈയ്യന്‍ റോബോര്‍ട്ട്. ജപ്പാനിലെ റോബോര്‍ട്ട് കഫേയിലാണ് സംഭവം. ഇവിടെ എത്തുന്ന ഉപഭോക്താക്കള്‍ക്ക് റോബോര്‍ട്ടുകള്‍ വിരണം ചെയ്യുന്ന കോഫി കുടിക്കാം. ടോക്കിയോ നഗരത്തിലെ ഈ കഫേയിലെ പ്രധാന ആകര്‍ഷണം സോയര്‍ എന്ന റോബോര്‍ട്ട് ആണ്. ഈ റോബോര്‍ട്ട് കോഫി നല്‍കുന്നത് വെന്‍ഡിങ് മെഷീനില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റ് സ്‌കാന്‍ ചെയ്തതിന് ശേഷമാണ്.

read also: ഫേക്ക് ഐഡിയില്‍ സോഷ്യല്‍ മീഡിയയില്‍ വിലസുന്നവരെ തളയ്ക്കാന്‍ ഫേസ്ബുക്ക് : സംശയം ഉള്ളവരെ കണ്ടെത്താന്‍ സെല്‍ഫി വെരിഫിക്കേഷന്‍

ഉപഭോക്താക്കളോട് ഇടപെഴകാനും ഈ ഒറ്റക്കൈയ്യന്‍ മിടുക്കനാണ്. അഞ്ച് പേര്‍ക്ക് വരെ ഓരേസമയം കോഫി വിതരണം ചെയ്യുന്നത് മനുഷ്യന്‍ ചെയ്യുന്നതിലും തന്‍മയത്തത്തോടെയാണ്. ആറ് ഡ്രിങ്ക്കള്‍ കൂടി കോഫിയ്ക്ക് പുറമെ സോയര്‍ വിതരണം ചെയ്യും. എന്തായാലും കഫേയിലെ താരമാണ് സോയര്‍ ഇപ്പോള്‍. ലാഭം കൂട്ടാനും കസ്റ്റമേഴ്‌സിനെ രസിപ്പിക്കാനും റോബോര്‍ട്ടുകള്‍ ഉപകരിക്കുന്നതായി കടയുടമ പറയുന്നു. മാത്രമല്ല സാധാരണ കോഫി ഷോപ്പുകളില്‍ കുറേ അധികം പേരെ ജോലിക്ക് വെയ്‌ക്കേണ്ടി വരുമ്പോള്‍ ഇവിടെ ഓരു റോബോര്‍ട്ട് മാത്രം മതി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button