Latest NewsNewsIndia

മാധ്യമങ്ങള്‍ കുറച്ചുകൂടി നട്ടെല്ലിന്റെ ശക്തികാട്ടണമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: റാഫേല്‍ കരാറില്‍ വന്‍ അഴിമതിയുണ്ടെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടില്ലെന്ന സര്‍ക്കാര്‍ നിലപാട് ഇത് തെളിയിക്കുന്നതാണ്. 36 വിമാനങ്ങള്‍ക്കായുളള കരാറിനെ കുറിച്ചുളള വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്നും ഇത് രാജ്യത്തെ സംബന്ധിക്കുന്ന രഹസ്യം ആണെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ പ്രസ്‌താവനയെ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

Read Also: മോദിജി വാക്കിന് വിലയില്ലാത്ത ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി-രാഹുല്‍ ഗാന്ധി

മോദി നേരിട്ടെത്തിയാണ് യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ മാറ്റം വരുത്തിയത്. ഒരു ബിസിനസുകാരനെ സഹായിക്കാനായി മോദി നേരിട്ട് പാരീസില്‍ പോയി റാഫേല്‍ ഇടപാടില്‍ മാറ്റം വരുത്തിയെന്നും രാഹുല്‍ ആരോപിച്ചു. മാധ്യമങ്ങള്‍ കുറച്ചുകൂടി നട്ടെല്ലിന്റെ ശക്തികാട്ടണമെന്നും രാഹുൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button