ന്യൂഡല്‍ഹി: പൊതു ജനങ്ങളെ ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ വിടുന്ന ഒരു സുഹൃത്ത് ഇപ്പോൾ തണലില്‍ ഉറങ്ങുകയാണെന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ പാചക വാതക -ഇന്ധനവില വര്‍ധനക്കെതിരെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
Also Read:ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് ഇന്ന് ഓവലിൽ തുടക്കം
രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന അനീതിക്കെതിരെ ഒറ്റക്കെട്ടായി പോരാടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം മാസവും രാജ്യത്ത് പാചകവാതക വില വര്‍ധിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
നിലവിൽ സർക്കാർ ചുമത്തിയിട്ടുള്ള എല്ലാ നികുതികളും ഒഴിവാക്കി പെട്രോള്‍, ഡീസല്‍, പാചകവാതക വില കുറക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. അതേസമയം, ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
‘പൊതു ജനങ്ങളെ ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ നിര്‍ബന്ധിതരാക്കുന്ന ഒരു സുഹൃത്ത് തണലില്‍ ഉറങ്ങുകയാണ്. ഈ അനീതിക്കെതിരെ രാജ്യം ഒറ്റക്കെട്ടായിരിക്കു’മെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
Post Your Comments