തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലോ കേരളത്തിലോ തീര്‍ക്കാവുന്ന ഒരു കേസല്ല ബിനോയ് കോടിയേരിയുടെ പേരിലുള്ളത്. കോടിയേരിയുടെ മക്കള്‍ക്ക് ബിസിനസ് ആണ്. ബിസിനസുകാര്‍ തമ്മില്‍ പലപ്പോഴും പല പ്രശ്നങ്ങള്‍ കാണും. എന്താണ് കാര്യങ്ങളെന്ന് ബിനോയ് കോടിയേരി തന്നെ വ്യക്തമാക്കിയിട്ടുണ്ട് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ചന്തയില്‍ സംസാരിക്കുന്നത് പോലെ നിയമസഭയില്‍ വന്നു സംസാരിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സി.പി.എമ്മിനേയും പാര്‍ട്ടി സെക്രട്ടറിയേയും അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചഴിക്കുകയാണ്. വിഷയത്തില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേസമയം അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ ആദ്യം അനുമതി നല്‍കിയെങ്കിലും ഭരണപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഒടുവില്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും വാല്‍ക്ക് ഔട്ട് നടത്തുകയും ചെയ്തു.
Post Your Comments