തിരുവനന്തപുരം: കണ്ണടയുടെ വിലയുടെ പേരില്‍ തനിക്കെതിരേ ഉയര്‍ന്ന വിമര്‍ശനത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.37 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തിനിടയില്‍ ഒരു കണ്ണാടിയുടെ പേരിലാണ് ആദ്യമായി വിമര്‍ശനം കേള്‍ക്കേണ്ടിവന്നതെന്ന് അദ്ദേഹം കുറിച്ചു. പന്ത്രണ്ടാം വയസിലാണു സംഘടനാ പ്രവര്‍ത്തനം തുടങ്ങിയത്. സ്പീക്കറുടെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളിലും വേണമെങ്കില്‍ ഇന്റേണല്‍ ഓഡിറ്റിങ് നടത്തും.
അര്‍ധ ചന്ദ്രാകൃതിയിലുള്ള നിയമസഭാവേദി ശരീരം പൂര്‍ണമായി തിരിഞ്ഞാല്‍ മാത്രമേ മുഴുവന്‍ കാണാനാകുന്നുള്ളു എന്ന നിരന്തര കാഴ്ചാപ്രശ്നത്തെക്കുറിച്ചു പറഞ്ഞപ്പോഴാണു ഡോക്ടര്‍ പുതിയ സ്പെസിഫിക്കേഷനിലുള്ള ലെന്‍സോടുകൂടിയ കണ്ണട ഉപയോഗിച്ചേ മതിയാവൂ എന്ന് നിര്‍ദേശിച്ചത്. ഈ കണ്ണട വാങ്ങാന്‍ സ്റ്റാഫിലെ ചിലരെ നിയോഗിച്ചു.
ലെന്‍സിന്റെ വിലയെക്കുറിച്ചും നേത്രരോഗ വിദഗ്ധന്റെ നിര്‍ദേശത്തെക്കുറിച്ചും ശരിക്കറിയാന്‍ മെനക്കെട്ടില്ലെന്ന പിശക് സംഭവിച്ചെന്ന് അദ്ദേഹം സമ്മതിച്ചു.
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ :
Post Your Comments