Latest NewsNewsInternational

നാല് വർഷം മുൻപ് കാണാതായ വിമാനത്തെ തേടി പോയ കപ്പലും കാണാതായി : പിന്നീട് സംഭവിച്ചത്

239 പേരുമായി നാലുവര്‍ഷം മുമ്പ് ആകാശത്ത് അപ്രത്യക്ഷമായ വിമാനം തേടി പോയ കപ്പലും അപ്രത്യക്ഷമായി. വിമാനത്തിന്റെ തിരച്ചിലില്‍ ഏ്ര്‍പ്പെട്ടിരുന്ന കപ്പലിനെ മൂന്നുദിവസത്തേക്ക് കാണാതായതാണ് അഭ്യൂഹത്തിനിടയാക്കിയത്. ഞെട്ടിപ്പിക്കുന്ന വസ്തുത, വിമാനത്തിന്റെ ട്രാക്കിങ് സംവിധാനം നിശ്ചലമായതുപോലെ, കപ്പലിന്റെ ട്രാക്കിങ് സംവിധാനവും ഓഫായി എന്നതാണ്.

പത്തുദിവസമായി തിരച്ചില്‍ നടത്തിക്കൊണ്ടിരുന്ന അത്യന്താധുനിക തിരച്ചില്‍ കപ്പലാണ് കാണാതായത്. ഇതിന്റെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം എന്ന ട്രാക്കിങ് സംവിധാനം ജനുവരി 31-ന് ഓഫ്ളൈന്‍ ആവുകയായിരുന്നു. 80 മണിക്കൂറോളം നീണ്ട അജ്ഞാത യാത്രയ്ക്കുശേഷം അത് വീണ്ടും തനിയെ പ്രവര്‍ച്ചുതുടങ്ങി.എന്താണ് എൻജിൻ ഓഫ് ആകാൻ കാരണമെന്നും കപ്പൽ എവിടേക്കാണ് പോയതെന്നും യാതൊരു രേഖയുമില്ല. ജനുവരി രണ്ടിനാണ് സീബേര്‍ഡ് കണ്‍സ്ട്രക്ടര്‍ കപ്പല്‍ തിരച്ചിലിനായി പുറപ്പെട്ടത്.

ഏറെക്കുറെ സമാനമായിരുന്നു എംഎച്ച്‌ 370-ന്റെ അപ്രത്യക്ഷമാകലും. ക്വാലലംപുര്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് ഒരുമണിക്കൂറിനുശേഷം വിമാനത്തിന്റെ അഡ്രസ്സിങ് ആന്‍ഡ് റിപ്പോര്‍ട്ടിങ് സിസ്റ്റം (അകാഴ്സ്) ഓഫാവുകയായിരുന്നു. ഇതോടെ, വിമാനവും എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടു. പിന്നീട് വിമാനം എങ്ങോട്ടുപോയെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടുമില്ല.ക്വാലാലംപുരില്‍നിന്ന് ബെയ്ജിങ്ങിലേക്ക് 2014 മാര്‍ച്ച്‌ എട്ടിന് 239 പേരുമായി പറന്നുയര്‍ന്നതാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്‌ 370വിമാനം.

ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍വെച്ച്‌ അന്ന് അപ്രത്യക്ഷമായ വിമാനത്തെ കണ്ടെത്താന്‍ ഇന്നും സാധിച്ചിട്ടില്ല. ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളും വിമാനങ്ങളും കപ്പലുകളും സൈന്യവും സാങ്കേതിക വിദ്യയും ഒരുമിച്ച്‌ നടത്തിയ തിരച്ചിലിലും സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോയ വിമാനത്തിന്റെ പൊടിപോലും കണ്ടെത്താനായില്ല.

വിമാനത്തിന്റെ അപ്രത്യക്ഷമാകല്‍ പലവിധ പ്രചരണങ്ങള്‍ക്കും ഇടയാക്കിയിരുന്നു. അന്യഗ്രഹ ജീവികള്‍ തട്ടിയെടുത്തതാണെന്നുവരെ കഥയുണ്ടായിരുന്നു. ഇതിനു കൂടുതൽ ശക്തി പകരുന്നതായിരുന്നു കപ്പലിന്റെ തിരോധാനവും. 90 ദിവസത്തിനുള്ളില്‍ വിമാനം കണ്ടെ്ത്തുകയാണെങ്കില്‍ ഓഷ്യല്‍ ഇന്‍ഫിലിറ്റി കമ്പനിക്ക് 55 ദശലക്ഷം ഡോളര്‍ നല്‍കാമെന്നാണ് മലേഷ്യന്‍ സര്‍ക്കാര്‍ വാദ്ഗാനം ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button