Latest NewsNewsIndia

ഇങ്ങനെയുമുണ്ട് മനുഷ്യത്വം മരവിക്കാത്ത പൊലീസുകാർ

ഹൈദരാബാദ്: പോലീസ് ജീപ്പിടിച്ചു പരിക്കേറ്റ കുട്ടിയെ വാരിയെടുത്ത ആശുപത്രിയിലാക്കിയ പോലീസുകാരൻ കുട്ടിയുടെ ചികിത്സാ ചെലവ് മുഴുവൻ ഏറ്റെടുത്തു. പരിക്കേറ്റ കുട്ടിയെ വാരിയെടുത്ത് ആശുപത്രിയിലേക്കോടുമ്പോൾ ആ കുഞ്ഞു ജീവന് ആപത്തൊന്നും ഉണ്ടാകരുതെന്ന പ്രാർത്ഥ്ന മാത്രമേ ആ പൊലീസ് ഓഫീസർക്ക് ഉണ്ടായിരുന്നുള്ളൂ. നൈറ്റ് പെട്രോളിംഗിനു പോയ പൊലീസ് ജീപ്പിടിച്ച് ഏഴു വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റിരുന്നു.

സമയം ഒട്ടും കളയാതെ പരിക്കേറ്റ കുട്ടിയെ കൈയ്യിലേന്തി ജീപ്പിലുണ്ടായിരുന്ന ഇൻസ്പെക്ടർ ആശുപത്രിയിലേക്ക് കുതിച്ചു. സാമ്പത്തിക പരാധീനതകൾക്ക് നടുവിൽ നട്ടം തിരിയുന്ന കുട്ടിയുടെ കുടുംബത്തെ ബുദ്ധിമുട്ടിക്കാതെ ചികിൽസയുടെ മുഴുവൻ ചിലവും ഇൻസ്പെക്ടർ ഏറ്റെടുക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യനില പുരോഗമിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments


Back to top button