Latest NewsNewsGulf

ദുബായിയില്‍ കോടീശ്വരനായി വീണ്ടും പ്രവാസി

ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പില്‍ ബാംഗ്ലൂരില്‍ നിന്നുള്ള ടോംസ് അറയ്ക്കല്‍ മണി ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 6.43 കോടി രൂപ) സമ്മാനത്തിന് അര്‍ഹനായി.

ദുബായ് വിമാനത്താവളത്തിലെ കോണ്‍കോഴ്സ് ഡിയില്‍ നടന്നനറുക്കെടുപ്പില്‍ 263 ാം സീരീസിലെ 2190 എന്ന ടിക്കറ്റ് നമ്പരാണ് ടോംസിനെ വിജയത്തിന് അര്‍ഹാനാക്കിയത്.

38 കാരനായ ടോംസ് ദുബായില്‍ ഒരു അന്താരാഷ്ട്ര കാര്‍ഡ്‌ കമ്പനിയില്‍ എക്സിക്യുട്ടീവ്‌ ആയി ജോലി നോക്കുകയാണ്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ 34 ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ഡിസംബറിലാണ് ടോംസ് ടിക്കറ്റ് വാങ്ങിയത്.

Read also: യു.എ.ഇയില്‍ കോടീശ്വരനായി വീണ്ടും മലയാളി: സമ്മാനത്തുക അമ്പരപ്പിക്കുന്നത്; വിജയികളില്‍ ആദ്യ പത്ത് പേരും ഇന്ത്യക്കാര്‍ (പട്ടിക കാണാം)

“എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല, ഞാന്‍ 1 മില്യണ്‍ ഡോളര്‍ വിജയിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ വാര്‍ത്ത‍ നല്‍കിയതിന് ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി”-വിജയത്തെക്കുറിച്ച് ടോംസ് പ്രതികരിച്ചത് ഇങ്ങനെ.

1999 ല്‍ നിലവില്‍ വന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയര്‍ പ്രമോഷനില്‍ ഇതുവരെ 124 ഇന്ത്യക്കാര്‍ വിജയികളായിട്ടുണ്ട്.

ദുബായ് ഡ്യൂട്ടി ഫ്രീ സര്‍പ്രൈസ് നറുക്കെടുപ്പില്‍ മിസൂറിയില്‍ നിന്നുള്ള അമേരിക്കന്‍ പൗരന്‍ പാട്രിക് ആന്‍ഡെഴ്സന്‍ ഒരു പോര്‍ഷെ കാറും, ആന്‍റ്വെര്‍പ്പില്‍ നിന്നുള്ള ബെല്‍ജിയന്‍ പൗരന്‍ വൈല്‍ ക്രികോര്‍ കൊസാന്‍ലിയന്‍ ബി.എം.ഡബ്ല്യൂ മോട്ടോര്‍ ബൈക്കും വിജയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button