Latest NewsKeralaNewsGulf

ജോലി നഷ്ടപ്പെട്ട മലയാളിക്ക് ദുബായ് നറുക്കെടുപ്പിൽ 7.61 കോടി രൂപ സമ്മാനം

നറുക്കെടുപ്പിലെ രണ്ടും മൂന്നും സമ്മാനവും മലയാളികള്‍ക്ക് തന്നെയാണ്

ദുബായ് : ജോലി നഷ്ടപ്പെട്ട മലയാളിയെ ഭാഗ്യദേവത കനിഞ്ഞിരിക്കുകയണ്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ മലയാളിക്ക് ലഭിച്ചത് 10 ലക്ഷം ഡോളർ (7.61 കോടിയിലേറെ രൂപ) സമ്മാനമാണ്.  തൃശൂര്‍ സ്വദേശിയായ അജിത്ത് നരേന്ദ്രന്‍ എന്ന 46കാരനാണ് സമ്മാനം ലഭിച്ചത്. തൃശൂർ സ്വദേശിയായ സുഹൃത്തുമായി ചേർന്നാണ് അജിത്ത് ടിക്കറ്റ് എടുത്തത്. അബുദാബിയിലെ മാരിയറ്റ് ഹോട്ടല്‍ ജീവനക്കാരനായ അജിത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് ഭാഗ്യ ദേവത കടാക്ഷിച്ചത്.

മൂന്ന് വര്‍ഷം മുമ്പാണ് അജിത്ത് യു എ ഇയില്‍ എത്തിയത്. അടുത്തിടെ മുതലാണ് ടിക്കറ്റ് എടുത്ത് തുടങ്ങിയതെന്നും അജിത്ത് പറയുന്നു. ഭാര്യയും രണ്ട് മക്കളും നാട്ടിലാണ്.

നറുക്കെടുപ്പിലെ രണ്ടും മൂന്നും സമ്മാനവും മലയാളികള്‍ക്ക് തന്നെയാണ്. ബര്‍ദുബായില്‍ താമസിക്കുന്ന ടി.അബ്ദുല്‍ ജലീലിന് രണ്ടാം സമ്മാനമായ മോട്ടോ ഗസി വി85 ബൈക്കും രാജേഷ് ബാലന്‍ പടിക്കലിന് മൂന്നാം സമ്മാനമായ മോട്ടോ ഗസി ഓഡെസ് ബൈക്കും ലഭിച്ചു. ഏബ്ദുല്‍ ജലീല്‍ നാട്ടിലാണ്. കോറോണ പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തോടെയാണ് ഡ്യൂട്ടി ഫ്രീ എക്സിക്യൂട്ടീവ് വൈസ് ചെയർമാനും സിഇഒയുമായ കോം മക്ലോലിൻ നറുക്കെടുപ്പ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button