Latest NewsNewsIndia

ഒരേ സിറിഞ്ചില്‍ നിന്നും കുത്തിവയ്പ്: നിരവധി പേര്‍ക്ക് എച്ച്‌.ഐ.വി ബാധ

ലഖ്നൗ: ഒരേ സിറിഞ്ച് ഉപയോഗിച്ച്‌ കുത്തിവയ്പ് നല്‍കിയതുവഴി 21 പേർക്ക് എച്ച്‌.ഐ.വി ബാധിച്ചതായി റിപ്പോർട്ട്. ഉത്തര്‍ പ്രദേശിലെ ഉന്നാവോ ഗ്രാമവാസികളിലാണ് എച്ച്‌.ഐ.വി വൈറസ് കണ്ടെത്തിയത്. രാജേന്ദ്ര കുമാര്‍ എന്ന മുറിവൈദ്യൻ ഒരേ സിറിഞ്ച് ഉപയോഗിച്ച്‌ കുത്തിവയ്പ് നടത്തിയതിനാലാണ് എച്ച്.ഐ.വി ബാധിച്ചതെന്നാണ് സൂചന.

Read Also: കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍: വ്യാജപ്രചരണം നടത്തിയാല്‍ കര്‍ശന നടപടി

മേഖലയില്‍ എച്ച്‌.ഐ.വി ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതോടെ പഠനത്തിനായി ആരോഗ്യ വകുപ്പ് രണ്ട് അംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.ഇവർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. രോഗബാധിതരെ രോഗം കൂടുതല്‍ മൂര്‍ഛിക്കുന്നത് തടയാന്‍ കാണ്‍പൂരിലെ ആന്റിറിട്രോവൈറല്‍ തെറാപ്പിക്ക് വിധേയമാക്കി വരികയാണ്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button