CinemaMovie SongsEntertainment

പദ്മാവതിനു പിന്നാലെ ഒരു ചിത്രം കൂടി വിവാദത്തില്‍

സഞ്ജയ്‌ ലീലാ ബന്‍സാലി ഒരുക്കിയ പദ്മാവതിനു പിന്നാലെ വിവാദത്തിലേക്ക് നീങ്ങുകയാണ് ഒരു ബോളിവുഡ് ചിത്രം. കങ്കണ റണൗട്ട് ചിത്രം മണികര്‍ണികയാണ് ഇപ്പോള്‍ വിവാദത്തില്‍ ആയിരിക്കുന്നത്. ഝാന്‍സി റാണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഝാന്‍സി റാണിയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച്‌ രാജസ്ഥാനിലെ സര്‍വ ബ്രാഹ്മണ സഭയാണ് രംഗത്തെത്തിയിരിക്കുന്നത്.

പദ്മാവതിന് എതിര്‍പ്പ് നേരിട്ട രാജസ്ഥാനില്‍ നിന്നു തന്നെയാണ് ഈ ചിത്രത്തിനും എതിര്‍പ്പ് നേരിട്ടിരിക്കുന്നത്. സ്വാതന്ത്ര സമര നായിക ഝാന്‍സി റാണിയെക്കുറിച്ചുള്ളതാണ് സിനിമ. സിനിമ ഝാന്‍സി റാണിയെ തെറ്റായി ചിത്രീകരിക്കുകയാണെന്നും സിനിമയില്‍ ഝാന്‍സി റാണിയും ബ്രീട്ടീഷ് പട്ടാളക്കാരനുമായുള്ള പ്രണയരംഗം ഉള്‍പ്പെടുത്തിയെന്നുമാരോപിച്ചാണ് രാജസ്ഥാനിലെ സര്‍വ്വ ബ്രാഹ്മണ സഭ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

വിദേശ ചരിത്രകാരന്മാരുടെ രചനകളെ അവലംബിച്ചാണ് സിനിമ ചിത്രീകരിക്കുന്നതെന്നും ഇത് ഝാന്‍സി റാണിയെ അപമാനിക്കലാണെന്നും സര്‍വ്വ ബ്രാഹ്മണ സഭ അദ്ധ്യക്ഷന്‍ സുരേഷ് ശര്‍മ്മ പറഞ്ഞു. കൂടാതെ രാജസ്ഥാന്‍ സര്‍ക്കാര്‍ സിനിമയുടെ നിര്‍മ്മാതാക്കളില്‍ നിന്നും ചരിത്രവിരുദ്ധമായ ഒന്നുമില്ലെന്ന് സത്യവാങ് മൂലം എഴുതി വാങ്ങിയ ശേഷമേ സിനിമ ചിത്രീകരണം നടത്താന്‍ അനുവദിക്കാന്‍ പാടൂള്ളൂയെന്നും സുരേഷ് ശര്‍മ്മ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button