കോയമ്പത്തൂര്‍: ജിഷ്ണു പ്രണോയിയുടെ മരണത്തോടെ ഏറെ വിവാദമായ നെഹ്‌റു ഗ്രൂപ്പിന് മറ്റൊരു എന്‍ജിനിയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കോയമ്പത്തൂരിലുള്ള നെഹ്‌റു ഗ്രൂപ്പിന്റെ എന്‍ജിനീറിങ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് ശിവഗംഗ സ്വദേശി ശബരിനാഥിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒന്നാം വര്‍ഷ ഇലക്ട്രികില്‍ എന്ജിനീറിങ് വിദ്യാര്‍ത്ഥിയായിരുന്നു ശബരിനാഥ്. പരീക്ഷയില്‍ തോറ്റതില്‍ ഉള്ള മനോവിഷമത്തിലാകാം വിദ്യാര്‍ത്ഥിആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഒന്നാം വര്‍ഷം 5 വിഷയങ്ങളില്‍ ശബരിനാഥ് തോറ്റിരുന്നു.
Post Your Comments