സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വന്‍ സ്വീകാര്യത നേടിയ ഒരു ട്രോളാണ് മുകളില്‍ പറഞ്ഞ തലക്കെട്ട്. അതും ഞാന്‍ പറയുന്നതും തമ്മിലുള്ള ബന്ധം എന്തെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. നമ്മള്‍ക്കെല്ലാവര്‍ക്കും കണ്ണുണ്ട്. കണ്ണ് കാണാന്‍ ഉള്ളതാണ്. ചിലര്‍ക്ക് കാഴ്ച്ചയുടെ ബുദ്ധുമുട്ട് ഉണ്ടാകും. അത്തരക്കാര്‍ കണ്ണട ഉപയോഗിക്കുക സ്വാഭാവികം. എന്നാല്‍ ഇപ്പോള്‍ കണ്ണട വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ് കേരള മന്ത്രിസഭ. സംഭവം എന്താണെന്ന് എല്ലാവര്ക്കും അറിയാം. കണ്ണട കാഴ്ചയ്ക്ക് മാത്രമല്ല പത്രാസ് കാണിക്കാന്‍ കൂടിയുള്ളതാണ്. ഗള്‍ഫുകാര്‍ നാട്ടില്‍ വരുമ്പോള്‍ പുതുപ്പണത്തിന്റെ പത്രാസായി കൊണ്ട് നടന്ന കണ്ണട ഓര്‍മ്മയില്ലേ. പഴയകാലത്ത് അതൊരു ഗമയായിരുന്നു. ദുബായ് കണ്ണട എല്ലാവരും മറന്നോ? ധരിച്ചാല്‍ എല്ലാം സുതാര്യമായി കാണാമെന്നു നായകന്‍ പറയുന്ന കണ്ണട. നായികയുടെ മുഖം ചൂളുന്നത് മലയാളികളില്‍ ഏറെപേരും ആസ്വദിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ ആ മലയാളികളുടെ മുഖം ചുളിയുകയാണ്.
മഹാത്മാഗാന്ധിയുടെ ചിത്രത്തിലെ കണ്ണാടി ഓര്‍മ്മയില്ലേ? നൂറു രൂപപോലും ഇന്ന് വിലയില്ലാത്ത ഒരു കണ്ണാടിയാണ് നമ്മുടെ കറന്‍സികളില്‍ നിറഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത്തിരി വിലകൂടിയ കണ്ണട മന്ത്രിമാര്‍ വാങ്ങിയതാണ് പ്രശ്നം. അല്ല അത് നല്ലതല്ലേ. നാടിന്റെ പുരോഗതിയ്ക്കായി സസൂഷ്മം വിലയിരുത്തല്‍ നടത്തേണ്ടവര്‍ നല്ല കണ്ണട തന്നെ വാങ്ങണ്ടേ. അല്ലാണ്ട് സാധാരണ ജോലിയും കൂലിയും ഇല്ലാത്തവരും ഇടത്തരം ശമ്പളം വാങ്ങുന്നവരും വയ്ക്കുന്ന കണ്ണട ഇവര്‍ക്ക് ചേരുമോ? അവര്‍ മന്ത്രിയല്ലേ മന്ത്രി! പൊതുജനങ്ങളുടെ നികുതി പണം ഒരു ഉളുപ്പുമില്ലാതെ കയ്യിട്ടുവാരി കട്ടുമുടിക്കാന്‍ കച്ചകെട്ടി ഇറങ്ങിയവര്‍. ഒപ്റ്റിക്കല്‍സ് എന്നത് ഓ- പറ്റിക്കല്‍സ് എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശരി തന്നെയല്ലേ. കണ്ണടയുടെ പേരില്‍ മലയാളികളെ പറ്റിക്കുകയല്ലേ മന്ത്രിമാര്‍.
ആദ്യം അസൂയാലുക്കള്‍ കണ്ടത് ആരോഗ്യ മന്ത്രിയുടെ കണ്ണാടിയാണ്. മൂക്കിന്‍ തുമ്പില്‍ ഭംഗിയായി ഇരുന്ന ആ കണ്ണാടിയ്ക്ക് വില 28000. ആരോഗ്യ വകുപ്പ് സസൂക്ഷ്മം ശ്രദ്ധിച്ച് കേരള ജനതയുടെ ആരോഗ്യം സംരക്ഷിക്കുന്ന മന്ത്രിയ്ക്ക് അത്ര വിലയുള്ള കണ്ണട വേണ്ടെ? പിന്നെന്തിനാണ് ഈ അസൂയാലുക്കള്‍ ഇത് വിവാദമാക്കിയത്? എന്നാല്‍ ആരോഗ്യ മന്ത്രിക്ക് അല്പം ഇടിവ് തട്ടിയോ എന്ന് സംശയം. തന്റെ പദവിയ്ക്ക് അനുസരിച്ച് അന്പതിനായിരത്തിനോട് അടുത്തുള്ള ഒരു കണ്ണടയാണ് സ്പീക്കര്‍ മേടിച്ചത്. അപ്പൊ ശരിയ്ക്കും ആരോഗ്യ മന്ത്രി തന്റെ പദവിയ്ക്കൊപ്പം ഉയര്‍ന്നില്ല എന്ന് തന്നെയല്ലേ ചിന്തിക്കേണ്ടത്.
മന്ത്രിമാര്‍ ജങ്ങളെ സംരക്ഷിക്കാന്‍ ഉള്ളവര്‍ അല്ലെ. അപ്പൊ ആദ്യം അവര്‍ സുഖിക്കണ്ടേ. എന്നല്ലേ ഭരണം ശരിയ്ക്കങ്ങു നടക്കൂ. വിമര്‍ശിക്കുന്നവര്‍ക്ക് പറഞ്ഞാല്‍ മതിയല്ലോ.. അധികാര കസേരയില്‍ ഇരിക്കുന്ന സുഖം അനുഭവിച്ചവര്‍ക്കേ ഇതെല്ലാം പറഞ്ഞാല്‍ മനസിലാകൂ അല്ല പിന്നെ. ഈ കണ്ണട വിവാദം മാത്രമേ കാണുന്നുള്ളൂ. ഓരോ മന്ത്രിമാരും കൊല്ലത്തില്‍ മൂന്നും നാലും പ്രാവശ്യം സുഖ ചികിത്സ നടത്തുന്നത് അറിയുന്നില്ലേ? ഗവണ്മെന്‍റ് ആശുപത്രികള്‍ വന്‍ സൌകര്യ പ്രദമാണെന്നും മറ്റും പറയുന്ന മന്ത്രിമാര്‍ എന്തുകൊണ്ടാണ് ജില്ല ആശുപത്രികളിലോ മെഡിക്കല്‍കോളേജുകളിലോ ചികിത്സ തേടാത്തത്. അപ്പോഴാണ് നമ്മള്‍ ഓര്‍മ്മിക്കേണ്ടത് ഇവര്‍ മന്ത്രിമാര്‍. നമ്മളോ പാവങ്ങള്‍. അപ്പൊ പിന്നെ ഒരു സംശയം ഈ മന്ത്രിമാര്‍ക്ക് പല്ലെങ്ങാനും മാറ്റി വയ്ക്കേണ്ടി വന്നാല്‍ എന്തായിരുക്കും നമ്മുടെ ഖജനാവിന്റെ അവസ്ഥ. സാധാരണ പല്ലൊന്നും പറ്റില്ലലോ അധികാരികള്‍ക്ക്. സ്വര്‍ണ്ണം കെട്ടേണ്ടി വരില്ലേ.. സ്ഥാനമാനങ്ങള്‍ക്ക് അനുസരിച്ച് വെള്ളിയില്‍ കുറയാന്‍ പറ്റില്ല. അതുകൊണ്ട് കണ്ണടയല്ലേ മാറ്റിയതെന്ന് സമാധാനിക്കാം. പക്ഷേ വീനോന്നു ഉടഞ്ഞാല്‍ തകരുന്നത് പാവം ഞങ്ങളുടെ സ്വപ്‌നങ്ങള്‍ ആണെന്ന് ഈ മനുഷത്വമില്ലാത്ത മന്ത്രി പുംഗവന്മാര്‍ എനു മനസിലാക്കും!
അനിരുദ്ധന്‍
Post Your Comments