Latest NewsNewsIndia

കേരളത്തെ കരയിപ്പിച്ച ആ അച്ഛന്റെ കഥ യഥാർത്ഥ ജീവിതത്തിൽ

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ നെഞ്ചോടു ചേർത്തു വളർത്തിയ പിഞ്ചോമന തന്റേതല്ലെന്ന് സ്വന്തം ഭാര്യ പരസ്യമായി വിളിച്ചുപറയുമ്പോൾ സുരാജ് വെഞ്ഞാറന്മൂട് കാഴ്ചവെച്ച കണ്ണ് നനയ്ക്കുന്ന പ്രകടനം ആരും മറക്കാനിടയില്ല. അത്തരത്തിൽ യഥാർത്ഥജീവിതത്തിൽ നടന്ന ഒരു സംഭവമാണ് രാജ്യാന്തര മാധ്യമങ്ങളിൽ വൻ വർത്തയാകുന്നത്. അച്ഛന്റെയും മകന്റെയും പേരും സ്ഥവും പരസ്യപ്പെടുത്തിയിട്ടില്ല.

Read Also: നന്തന്‍കോട്ട് കൂട്ടകൊലപാതകത്തിനും ശാസ്തമംഗലം കൂട്ടആത്മഹത്യയ്ക്കും ഏറെ സമാനതകള്‍

അച്ഛൻ തന്നെയാണ് തന്റെ ജീവിതകഥ സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയത്. 10 വർഷം മുൻപാണ് അയാൾ തന്റെ ഭാര്യയിൽ നിന്ന് വിവാഹം മോചനം നേടിയത്. തന്റെ മകന്‍ ‍തന്നോടൊപ്പം കഴിയണമെന്നായിരുന്നു ഈ അച്ഛന്റെ ആഗ്രഹം. അടുത്തിടെ മകനൊപ്പം കഴിയാനുളള ആഗ്രഹം തന്റെ മുൻഭാര്യയെ അദ്ദേഹം അറിയിച്ചു. ഒടുവിൽ തന്റെ മുൻഭാര്യയ്ക്ക് സ്വന്തമായി വീടില്ല എന്നും മകൻ മറ്റൊരു ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നതെന്നും അറിഞ്ഞു. മാതാപിതാക്കൾ ജിവിച്ചിരിക്കുമ്പോൾ ബന്ധുവിന്റെ വീട്ടിൽ മകൻ താമസിക്കുന്നത് ഉചിതമല്ലെന്ന് അയാൾ തുറന്നു പറഞ്ഞു. കുറച്ച് നാൾ കഴിഞ്ഞ് അദ്ദേഹത്തിന് ഭാര്യയുടെ അടുത്ത് നിന്നും ഒരു മെയിൽ വന്നു.

മകൻ മറ്റൊരാളിന്റേതാണെന്നും ഡി.എൻ. എ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഭാര്യ അയച്ച മെയിലിൽ പറയുന്നു. കുഞ്ഞിന്റെ അച്ഛൻ തന്റെ കൂടെ 15 വർഷം മുൻപ് ജോലി ചെയ്തിരുന്ന ആളാണെന്നും മെയിലിൽ പറഞ്ഞിരുന്നു. ഡിഎൻഎ റിപ്പോർട്ടിന്റെ കോപ്പിയും മെയിലിന്റെ കൂടെയുണ്ടായിരുന്നു. ആ വാർത്ത സത്യമാകരുതെന്ന് അയാൾ പ്രാർത്ഥിക്കുകയും സമാധാനത്തിനായി മദ്യത്തെ ആശ്രയിക്കുകയും ചെയ്‌തു. ഒരു ആഴ്ചയ്ക്ക് ശേഷം അയാൾ മകനെ ഫോണിൽ വിളിച്ചു. വിറയ്ക്കുന്ന ശബ്ദത്തോടെ അയാൾ പറഞ്ഞു. ‘ഞാൻ നിനക്ക് ജൻമം നൽകിയ പിതാവല്ല. പക്ഷേ കർമ്മം കൊണ്ട് നിന്റെ അച്ഛനാണ്. അത് അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും…’മുൻഭാര്യ തന്നെ വഞ്ചിച്ചിട്ടും ജീവന് തുല്യം താൻ സ്നേഹിച്ച മകനെ ഇപ്പോഴും സ്നേഹിക്കുന്ന അച്ഛന് പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ.

shortlink

Related Articles

Post Your Comments

Related Articles


Back to top button