ശ്രീനഗർ: ജമ്മു കാഷ്മീരിലെ രജൗരി ജില്ലയിൽ അതിർത്തി ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിനെയും ഷെല്ലാക്രമണത്തെയും തുടർന്നു സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ഞായറാഴ്ച പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ രജൗരിയിൽ നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഒരു സൈനികന് പരിക്കേൽക്കുകയും ചെയ്തു. വിദ്യാർഥികളുടെ സുരക്ഷയുടെ ഭാഗമായാണ് ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും ജില്ലാ കളക്ടർ ഇക്ബാൽ ചൗധരി അവധി പ്രഖ്യാപിച്ചത്.
Post Your Comments