മാലെ: മാലദ്വീപിൽ അടിയന്തരാവസ്ഥാ പ്രഖ്യാപനം. രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയാണ് അടിയന്തരാവസ്ഥ. പ്രസിഡന്റ് അബ്ദുല്ല യമീൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 15 ദിവസത്തേക്കാണ്. വിദേശകാര്യ മന്ത്രാലയം ഈ സാഹചര്യത്തിൽ മാലദ്വീപിലുള്ള ഇന്ത്യക്കാരെല്ലാം ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു. അത്യാവശ്യ യാത്രകൾ ഒഴികെ മാലദ്വീപിലേക്കുള്ള എല്ലാ സന്ദർശനങ്ങളും റദ്ദാക്കാനും നിർദേശമുണ്ട്.
പൊതുസ്ഥലങ്ങളിൽ കരുതൽ വേണമെന്നും പൊതുഇടങ്ങളിലെ കൂട്ടംചേരലുകളിൽ നിന്നു വിട്ടുനിൽക്കണമെന്നും ഇന്ത്യൻ പൗരന്മാരോട് വിദേശകാര്യമന്ത്രാലയം നിർദേശിച്ചു. കഴിഞ്ഞ ദിവസം മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീനെ കുറ്റവിചാരണയ്ക്കോ അറസ്റ്റിനോ കോടതി ഉത്തരവിട്ടാൽ അത് അനുസരിക്കരുതെന്നു സൈന്യത്തോട് മാലദീപ് ഭരണകൂടം നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശം നൽകിയത് യമീനിനെ അനുകൂലിക്കുന്ന അറ്റോർണി ജനറൽ മുഹമ്മദ് അനിലാണ്. ഇതിന്റെ തുടർച്ചയായാണ് തിങ്കളാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപനം വന്നത്. രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരത്തിനായി നേരത്തേ തിരഞ്ഞെടുപ്പ് നടത്താന്‍ തയാറാണെന്നും പ്രസിഡന്റ് യമീന്‍ പറഞ്ഞിരുന്നു.
Post Your Comments