Latest NewsKeralaNews

ആഢംബരപ്രിയരും രോഗികളുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കില്ല – കുമ്മനം

തിരുവനന്തപുരം : ആഢംബരപ്രിയരും രോഗികളുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജനങ്ങള്‍ മുണ്ട് മുറുക്കിയുടുക്കണമെന്നാവശ്യപ്പെടുന്ന മന്ത്രി ചികില്‍സയ്ക്കിടെ പിഴിഞ്ഞുടുക്കാന്‍ വാങ്ങിയ തോര്‍ത്തിനും തലയണയ്ക്കും വരെ പൊതുപണം എഴുതിയെടുത്തു. എം എല്‍ എമാരുടെ ചികില്‍സ ചെലവുകള്‍ക്ക് പരിധി നിശ്ചയിക്കണമെന്ന ജസ്റ്റിസ് ജെയിംസ് കമ്മിറ്റി ശുപാര്‍ശ നടപ്പാക്കാത്തത് ചികില്‍സയുടെ പേരില്‍ ലക്ഷങ്ങള്‍ വസൂലാക്കാനാണ്.

സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ മേന്‍മയെ കുറിച്ച്‌ പ്രസംഗിക്കുന്നവര്‍ക്ക് പോലും സര്‍ക്കാര്‍ ആശുപത്രികളെ വിശ്വാസമില്ലാത്തത് എന്താണെന്ന് അറിയണം. മലയാളികളുടെ ആരോഗ്യം പരിപാലിക്കാന്‍ ധനമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പോലും വിശ്വാസമില്ലാത്ത സര്‍ക്കാര്‍ ഡോക്ടര്‍മാരെ നിയോഗിച്ചത് ക്രൂരതയാണ്.ഇടതുമന്ത്രിമാര്‍ കടുംവെട്ട് നടത്തുന്നത് ഇനിയും ഭരണംകിട്ടില്ലെന്ന തിരിച്ചറിവ് കൊണ്ടാണെന്ന് കുമ്മനം പറഞ്ഞു.

ഭരണ സൌകര്യമുപയോഗിച്ച്‌ സി പി എം നേതാക്കളും കുടുംബാംഗങ്ങളും തടിച്ച്‌ കൊഴുക്കുകയാണ്.സംസ്ഥാനത്തിന്‍റെ മൊത്തം കടം 2,07,026 കോടി രൂപയാണ്. ഈ സ്ഥിതിയിലും അര ലക്ഷം രൂപയ്ക്ക് ഖജനാവില്‍ നിന്ന് പണമെടുത്ത് കണ്ണട വാങ്ങുന്ന സ്പീക്കറും ലക്ഷങ്ങള്‍ ചെലവഴിച്ച്‌ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുന്ന മന്ത്രിയുമൊക്കെ നാടിന് ശാപമാണ്. കുമ്മനം പറഞ്ഞു. തന്‍റെ ഫെസ് ബുക്ക് പേജിലാണ് കുമ്മനം രാജശേഖരന്‍ ആരോപണം ഉന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button