പ്രണയം ഒരു അനുഭൂതിയാണ് ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും ഉടലെടുക്കാൻ കഴിയുന്ന വികാരമാണ് പ്രണയം .പ്രണയം തോന്നാൻ ചിലപ്പോൾ സെക്കൻഡുകൾ തന്നെ ധാരാളമാണ് . ജീവിതത്തിൽ ഒരിക്കൽ എങ്കിലും പ്രണയം തോന്നാത്തവർ കാണില്ല .വെറും മനുഷ്യനോട് മാത്രമല്ല ഈ ലോകത്തിൽ ഉള്ള എല്ലാ വസ്തുവിനോടും ഒരാൾക്ക് പ്രണയം തോന്നാം .അത് സ്ഥലങ്ങളോ വസ്തുക്കളോ എന്തുമാകാം.വ്യക്തികൾ തമ്മിലുള്ള പ്രണയം പ്രധാനമായും മാനസിക അടുപ്പത്തെ ബന്ധപ്പെട്ടിരിക്കുന്നു പ്രണയത്തിന്റെ നിലനില്പും ഈ അടുപ്പത്തിൽ തന്നെ. അമ്മയ്ക്ക് കുഞ്ഞിനോട് തോന്നുന്ന സ്നേഹം പോലെ ആത്മബന്ധത്തിൽ അലിഞ്ഞു ചേർന്ന വികാരമാകുന്നു പ്രണയം. ഒരു മനോഹരമായ പ്രണയ ഗാനം ആസ്വദിക്കാം .
Singer : K J Yesudas
Lyrics : Vijayan East Coast
Music : Balabhaskar
Post Your Comments