
കൽപറ്റ: വീട്ടമ്മയെ വളർത്തുനായ്ക്കൾ ആക്രമിച്ചു കൊലപ്പെടുത്തി. മരിച്ചത് വൈത്തിരി ചാരിറ്റി അംബേദ്കർ കോളനിയിലെ പരേതനായ ബൽരാജിന്റെ ഭാര്യ രാജമ്മ (65 ) ആണ്. സമീപത്തെ കാരിക്കാൽ ജോസിന്റെ വീട്ടിൽ വളർത്തു രണ്ടു നായ്ക്കളാണ് തോട്ടത്തിൽ പണിക്കുപോകുന്ന ഇവരെ ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവം നടന്നത് തിങ്കളാഴ്ച രാവിലെയായിരുന്നു. അതീവ അക്രമ സ്വഭാവം കാണിക്കുന്ന റോട് വീലർ ഇനത്തിൽപ്പെടുന്ന നായ്ക്കളാണ് ആക്രമിച്ചത്.
read also: ഏഴു വയസ്സുകാരനെ തെരുവു നായ്ക്കൾ കടിച്ചുകൊന്നു
രാവിലെ തോട്ടത്തിൽ മറ്റുള്ളർക്കൊപ്പം പണിക്കു പോകുമ്പോൾ നായ്ക്കൾ ആക്രമിക്കുകയായിരുന്നു. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. എന്നാൽ രാജമ്മയെ ആക്രമിച്ച് ശരീരത്തിലെ മാംസവും കടിച്ചുപറിച്ചു. രാജമ്മയെ വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചാണ് മരിച്ചത്.
Post Your Comments