![](/wp-content/uploads/2018/02/zhana-nurzhanova-678657.jpg)
അസ്താന: കാമുകി കാമുകന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി. മറ്റൊരു യുവതിയുടെ സൗന്ദര്യത്തെ പുകഴ്ത്തിയത്തിന് 36കാരിയായ സന്ന നുര്‍സനോവ എന്ന യുവതിയാണ് ഈ ക്രൂരകൃത്യം. കസാഖിസ്ഥാന്റെ തലസ്ഥാന നഗരമായ അസ്താനയിലാണ് ദാരുണ സംഭവം നടന്നത്. ആദ്യം ഉറക്ക ഗുളിക കൊടുത്ത് കാമുകനെ മയക്കി കിടത്തി.പിന്നീട് ലോക്കല്‍ അനസ്തേഷ്യ കുത്തിവെച്ചു. ശേഷം ലിംഗം മുറിച്ചുമാറ്റുകയും ഇയാളെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഡോക്ടര്‍മാർ വിവരമറിയിച്ചതിനെ തുടർന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
സഹോദരിയുടെ ഫോണിൽ അയച്ചു കൊടുത്ത മറ്റൊരു യുവതിയുടെ ചിത്രവും സൗന്ദര്യത്തെ പുകഴ്ത്തുന്ന തരത്തിലുള്ള സന്ദേശവും ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോൾ സന്ന കാണാൻ ഇടയായി. ഇതിൽ അസൂപൂണ്ടാണ് കാമുകന്റെ ലിംഗം മുറിച്ച് മാറ്റിയത്. തുരുതുരയുള്ള വെട്ടില്‍ ലിംഗം പൂര്‍ണമായി തകര്‍ന്നതിനാൽ ഇയാളുടെ ലിംഗം തുന്നിപിടിപ്പിക്കാനുള്ള ഡോക്ടർമാരുടെ ശ്രമം പരാജയപ്പെട്ടെന്നും കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ സന്നയ്ക്ക് ആറു വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കുമെന്നും പോലീസ് അറിയിച്ചു.
Read also ;70 കിലോ മീറ്റര്‍ മൃതദേഹം വലിച്ചിഴച്ച് ട്രാന്‍സ്പോര്‍ട്ട് ബസ്
Post Your Comments