ബംഗളൂരു: അപകടത്തില്‍ പെട്ട് കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ട്രാന്‍സ്‌പോര്‍ട്ട് ബസ് സഞ്ചരിച്ചത് 70 കിലോമീറ്റര്‍. കര്‍ണാടക സര്‍ക്കാര്‍ ബസാണ് ഇത്തരത്തില്‍ 70 കിലോമീറ്റര്‍ ഓടിയത്. രാത്രിയില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയപ്പോള്‍ സംഭവിച്ചതാകാം അപകടം എന്നാണ് നിഗമനം.
ബസിന്റെ അടിയിലുള്ള ക്യാരിയേജില്‍ തങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. തമിഴ്‌നാ് നിന്നും ബംഗളൂരുവിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസിലാണ് മൃതദേഹം തങ്ങിയ നിലയില്‍ കണ്ടത്. മൊഹിനുദ്ദീന്‍എന്ന 45കാരന്‍ ഡ്രൈവറെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു.
ബസ് ഓടുന്നതിനിടെ എന്തോ ശബ്ദം ശ്രദ്ധയില്‍ പെട്ട ഡ്രൈവര്‍ കണ്ണാടിയിലൂടെ നോക്കിയെങ്കിലും പ്രത്യേകിച്ച് ഒന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് പോലീസിനോട് പറഞ്ഞു. കല്ലില്‍ കയറിയതാവും എന്നാണ് കരുതിയതെന്നും ഇയാള്‍ പറഞ്ഞു.
അതേസമയം മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 30 നും 40നും ഇടയില്‍ പ്രായമുള്ളയാളുടേതാണ് മൃതദേഹം എന്നാണ് വിവരം. ബംഗളൂരു മൈസൂരു റോഡിലുള്ള വിക്ടോറിയ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ഡ്രൈവര്‍ക്ക് 10 വര്‍ഷം സര്‍വീസ് ഉണ്ടെന്നും ഇതുവരെ ഒരു അപകടം പോലും ഇയാളുടെ പേരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
Post Your Comments