Latest NewsNewsIndia

മുന്‍ മന്ത്രി ബിജെപിയില്‍ ചേര്‍ന്നു

ബാംഗ്ളൂര്‍: മുൻ മന്ത്രിയും ഗൂലിഹാട്ടി ശേഖർ ബിജെപിയിൽ ചേർന്നു . ഒരിക്കൽ മുഖ്യമന്ത്രിയായിരുന്ന നിലവിലെ ബിജെപി സംസ്ഥാന പ്രസിഡന്റായ യെദ്ദ്യൂരപ്പയ്‌ക്കെതിരെ തിരഞ്ഞ ആളാണ് ഇപ്പോൾ ബിജെപിയിൽ ചേർന്നിരിക്കുന്നത്.ഞാറാഴ്ച ബാംഗളൂരിൽ വെച്ചാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്. യെദ്ദ്യൂരപ്പ സ്വയം ഗൂലിഹാട്ടി ശേഖർറിനെ പാർട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

2008ൽ ചിത്രദുർഗ്ഗയിൽ സ്വതന്ത്രമായി മത്സരിച്ചാണ് ശേഖർ വിജയിച്ചത്. ബിജെപിയോടൊപ്പം നിന്ന ശേഖർ അന്നത്തെ കായിക മന്ത്രിയായിരുന്നു. എന്നാൽ 2010ൽ ശേഖർ അടങ്ങുന്ന 15 എംൽ എമാർ മന്ത്രിസഭക്കെതിരെ തിരിഞ്ഞിരുന്നു. ഇതെല്ലം മറന്നാണ് ഇപ്പോൾ ഗൂലിഹാട്ടി ശേഖർ ബിജെപിയിൽ ചേർന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും യെദ്ദ്യൂരപ്പയിലുമുള്ള ആകർഷണമാണ് തന്നെ ബിജെപിയിൽ എത്തിച്ചതെന്ന് ഗൂലിഹാട്ടി ശേഖർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button