ന്യൂഡല്‍ഹി: ബിജെപിയുമായുള്ള സഖ്യം തുടരാന്‍ ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയും എന്‍ഡിഎ സഖ്യകക്ഷിയുമായ ടിഡിപിയുടെ തീരുമാനം. പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ വൈഎസ് റെഡ്ഡിയാണ് സഖ്യം തുടരുമെന്ന് അറിയിച്ചത്. ഇന്ന് അമരാവതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനമെടുത്തത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം എന്നാണ് റിപ്പോർട്ട്.
Read Also: ടിഡിപി എംപിക്ക് ആറ് വിമാനക്കമ്പനികളുടെ വിലക്ക്
കേന്ദ്രബജറ്റില്‍ മതിയായ പരിഗണന ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് ടിഡിപി സഖ്യം വിടുമെന്ന സൂചന നൽകിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ അമരാവതിയില്‍ പാര്‍ട്ടി നേതൃയോഗം ചേര്‍ന്നത്.
Post Your Comments