Latest NewsKeralaNews

ശാസ്തമംഗലത്തെ കൂട്ടമരണം; മകന്‍ മരിച്ചതിന്റെ ആഘാതത്തില്‍ മാതാപിതാക്കള്‍ ജീവനൊടുക്കിയതാണെന്ന് സൂചന

തിരുവനന്തപുരം: ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചതിൽ ദുരൂഹത. മകന്റെ മരണത്തില്‍ മനംനൊന്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്‌തെന്നാണ് പോലീസിന്റെ അനുമാനം. ശനിയാഴ്ച്ച രാത്രിയാണ് ശാസ്തമംഗലം പണിക്കേഴ്സ് ലെയിന്‍ വനമാലിയില്‍ സുകുമാരന്‍നായര്‍(65), ഭാര്യ ആനന്ദവല്ലി (55), മകന്‍ സനാതനന്‍ (30) എന്നിവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ തൂങ്ങിമരിച്ച നിലയില്‍

സനാതനന്റെ മൃതദേഹത്തിന് ഒരു ദിവസം കൂടുതല്‍ പഴക്കം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഏക മകനെ മരിച്ച നിലയില്‍ കണ്ടതിന്റെ ആഘാതത്തില്‍ സുകുമാരന്‍ നായരും ആനന്ദവല്ലിയും ആത്മഹത്യ ചെയ്‌തതെന്നാണ്‌ പോലീസ് കരുതുന്നത്. ശരീരത്തില്‍ അസാധാരണമായ മുറിവുകളോ ചതവുകളോ കണ്ടെത്തിയിട്ടില്ല. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ ശാന്തി കവാടത്തില്‍ സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button