KeralaLatest News

കണ്ണട വിവാദം സർക്കാരിനെ ട്രോളി കെ സുരേന്ദ്രൻ

തിരുവനന്തപുരം ; കണ്ണട വിവാദം സർക്കാരിനെ ട്രോളി കെ സുരേന്ദ്രൻ. കെ കെ ശൈലജ ടീച്ചറിന് പിന്നാലെ നിയമസഭാ സ്പീക്കറും കണ്ണട വിവാദത്തിൽ കുടുങ്ങിയതോടെയാണ് സംസ്ഥാന സർക്കാരിന്റെ ധൂര്‍ത്തിനെതിരെ നിശബ്ദ പരിഹാസവുമായി കെ സുരേന്ദ്രൻ രംഗത്തെത്തുന്നത്. കണ്ണട ധരിച്ച ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് കെ സുരേന്ദ്രൻ സർക്കാരിനെതിരായ പ്രതിഷേധം പരിഹാസ രൂപേണ അറിയിക്കുന്നത്.

നിയമസഭാ സ്പീക്കറുടെ അരലക്ഷത്തിന്റെ കണ്ണടയും നാലു ലക്ഷത്തിന്റെ ചികില്‍സയുമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. നേരത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ കണ്ണടയ്ക്ക് വേണ്ടി വൻതുക കൈപ്പറ്റിയതും വിവാദമായിരുന്നു. ഇത് കൂടാതെ നിയമസഭ മുൻകയ്യെടുത്ത് നടത്തിയ ലോകകേരളസഭയുടെ നടത്തിപ്പിൽ വൻ ധൂർത്തും അഴിമതിയുമാണ് നടന്നിരിക്കുന്നതെന്ന ആരോപണവുമായി കെ സുരേന്ദ്രൻ നേരത്തെ രംഗത്തെത്തിയിരുന്നു.

Read also ;കെ സുരേന്ദ്രന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ കുറിച്ച്; വിലക്കുറഞ്ഞതും ജീവന് ഭീഷണിയായതുമായ ചൈനീസ് ഉല്‍പ്പന്നങ്ങളെ പോലെ

shortlink

Related Articles

Post Your Comments

Related Articles


Back to top button