Latest NewsNewsIndia

യുവാക്കള്‍ക്ക് നേരെ വെടിവെപ്പ്; നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ : കുറ്റാരോപിതനായ പൊലീസുകാരന്‍ വെടിയേറ്റയാളുടെ ജിമ്മില്‍ ഫിറ്റനസ്സിനായി വരുന്നയാള്‍

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ രണ്ടു യുവാക്കളെ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ച സംഭവത്തില്‍ നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. വെടിവച്ച പൊലീസ് ഇന്‍സ്‌പെക്ടറുടെ തോക്ക് പിടിച്ചെടുത്തതായും ഇയാള്‍ നിലവില്‍ ജയിലിലാണെന്നും എസ് പി ലവ് കുമാര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി ജിതേന്ദ്ര യാദവ്, സുനില്‍ എന്നിവരെയാണ് പൊലീസ് അന്യായമായി വെടിവച്ചത്. ജിതേന്ദ്രന് കഴുത്തിലും സുഹൃത്ത് സുനിലിന് കാലിലുമാണ് വെടിയേറ്റത്.

മറ്റു രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം നോയിഡയിലെ ബഹ്രാംപൂറില്‍ നിന്ന് വരികയായിരുന്നു ജിതേന്ദ്രനും സുനിലും. ഒരു കാരണവുമില്ലാതെ ഇവര്‍ക്ക് നേരെ ഇന്‍സ്‌പെക്ടര്‍ വെടിവെയ്ക്കുകയായിരുന്നുവെന്ന് ജിതേന്ദ്രന്റെ ബന്ധുക്കള്‍ ആരോപിച്ചു. ജിതേന്ദ്രന്‍ നടത്തുന്ന ജിമ്മില്‍ സ്ഥിരമായി വരാറുള്ള ആളാണ് കുറ്റാരോപിതാനയ പൊലീസുകാരന്‍. നോയിഡയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലെ ഐസിയുവിലാണ് ജിതേന്ദ്രന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button