പൂഞ്ച്: പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. രാജ്യാന്തര അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ 15കാരിക്ക് പരിക്കേറ്റു. പാക് സൈന്യം ഏകപക്ഷീയമായ വെടിവെപ്പ് നടത്തിയത് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഷഹ്പൂരിലാണ്. പാക് ആക്രമണം മോട്ടാര്‍ ഷെല്ലുകളും ചെറിയ തോക്കുകളും ഉപയോഗിച്ചായിരുന്നു.
read also: പാക് ചാര സംഘടനയായ ഐ.എസ്.ഐയ്ക്ക് തീവ്രവാദി ബന്ധമുണ്ടെന്ന് പാക് സൈന്യം
വെടിവെപ്പില്‍ പരിക്കേറ്റ ഷഹനാസ് ബാനോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ നിലയില്‍ പ്രത്യാക്രമണം നടത്തി വരികയാണ് ഇന്ത്യന്‍ സേന. അതിര്‍ത്തി രക്ഷാസേന സാംബ സെക്ടറില്‍ പാക് സൈന്യം നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തിരുന്നു. ഈ സംഭവത്തിന് ശേഷം രണ്ടു ദിവസം കഴിഞ്ഞാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്.
Post Your Comments