ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ചാരസംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ്(ഐ.എസ്.ഐ)യ്ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന അമേരിക്കയുടെ ആരോപണം ശരിവെച്ച് പാക് സൈന്യം. ഐ.എസ്.ഐയ്ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്നും എന്നാല്‍ ഇത്തരം സംഘടനകളെ പാക് സൈന്യം പിന്തുണയ്ക്കുന്നില്ലെന്നും പാക് സൈനിക വക്താവ് ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു.
ഐ.എസ്.ഐയ്ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന അമേരിക്കയുടെ ആരോപണത്തോട് പ്രതികരിക്കുമ്പോഴാണ് സൈനിക വക്താവ് ഇക്കാര്യം സമ്മതിച്ചത്. പിന്തുണയും ബന്ധവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏത് രഹസ്യാന്വേഷണ ഏജന്‍സിക്കാണ് ആ രാജ്യത്തെ വിഘടന സംഘടനകളുമായി ബന്ധമില്ലാത്തത്. ഇത്തരം ബന്ധങ്ങള്‍ നല്ലതിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.എസ്.ഐയ്ക്ക് ഭീകര ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം യു.എസ് ചീഫ് ഒഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ജോസഫ് ഡണ്‍ഫോര്‍ഡ് പറഞ്ഞിരുന്നു.
Post Your Comments