KeralaLatest NewsIndia

ദയാവധത്തിനുള്ള അനുവാദത്തിന് ദമ്പതികൾ സർക്കാരിനെ സമീപിച്ചു ; ദയാപൂർവ്വം കേന്ദ്രസർക്കാർ മറ്റൊരു തീരുമാനമെടുത്തു

തൃശൂര്‍: മകന് ദയാവധത്തിനുള്ള അനുവാദത്തിനായി സർക്കാരിനെ സമീപിച്ച മാതാപിതാക്കൾക്ക് തുണയായി കേന്ദ്രസർക്കാർ. പ്രസവചികിത്സയിലെ പിഴവുമൂലം ജീവന്റെ തുടിപ്പുമാത്രം ശേഷിക്കുന്ന ഡാനി സ്റ്റെനോ എന്ന അഞ്ചുവയസുകാരനു ദയാവധമാവശ്യപ്പെട്ട് തൃശൂര്‍ നിവാസികളും കന്യാകുമാരി സ്വദേശികളുമായ ഡെന്നീസും ഭാര്യ മേരിയും കേന്ദ്രആരോഗ്യമന്ത്രി സമീപിച്ചതോടെയാണ് വിദഗ്ധചികിത്സയ്ക്കുള്ള വഴിതെളിഞ്ഞത്. തുടർന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ ഇന്നലെ കേരളാഹൗസിലെത്തി കുട്ടിയെ പരിശോധിച്ച ശേഷം കുട്ടിയെ എയിംസില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു.

15 വര്‍ഷമായി നിര്‍മാണത്തൊഴിലാളിയായ ഡെന്നീസും കുടുംബവും തൃശൂരിലെ ഒല്ലൂരിലാണു താമസിക്കുന്നത്. പ്രസവചികിത്സയിലെ പിഴവ് മൂലം ഡാനിക്ക് ജന്മനാ കാഴ്ചയും സംസാരശേഷിയുമില്ല. നടക്കാനോ നിവര്‍ന്നിരിക്കാനോ കഴിയില്ല. ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ അസ്വസ്ഥനായി പേടിച്ചു കരയും. മകന്റെ ചികിത്സയ്ക്ക് എല്ലാവഴിയും അടഞ്ഞപ്പോഴാണ് കേന്ദ്രസര്‍ക്കാരിനു മുന്നില്‍ നീതി തേടിയെത്തിയതെന്ന് ഡെന്നീസ് പറയുന്നു. തുടർന്ന് ഡാനി സ്റ്റെനോയുടെ ദുരവസ്ഥയറിഞ്ഞ് ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്രആരോഗ്യമന്ത്രാലയത്തെ സമീപിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയായിരുന്നു.ഡാനിയെ കൂടാതെ ഡെന്നീസിന് ഒന്നരവയസുള്ള ഒരു മകള്‍ കൂടിയുണ്ട്.

Read also ;വേറിട്ട പ്രതിഷേധം; ഒരു പ്രസവത്തില്‍ ജനിച്ച മൂന്ന് കുഞ്ഞുങ്ങൾക്ക് മാതാപിതാക്കൾ നൽകിയ പേരുകൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button