Latest NewsNewsIndia

ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനം പറത്തി ചരിത്രം സൃഷ്ടിച്ച് അമേരിക്കന്‍ വ്യോമസേന മേധാവി

ജോദ്പൂര്‍: ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനം പറത്തി ചരിത്രം സൃഷ്ടിച്ച് അമേരിക്കന്‍ വ്യോമസേന മേധാവി ജനറല്‍ ഡേവിഡ് എല്‍ ഗോള്‍ഡ്ഫിന്‍. ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ സൈനിക മേധാവി ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനം പറത്തുന്നത്. ലൈറ്റ് വെയിറ്റ് എയര്‍ക്രാഫ്റ്റായ തേജസാണ് അദ്ദേഹം പറത്തിയത്.

Read Also: ജനവാസ കേന്ദ്രത്തെ ലക്ഷ്യമാക്കി വീണ്ടും മിസൈല്‍: നിലംതൊടാന്‍ അനുവദിക്കാതെ വ്യോമസേന

ഇന്ത്യന്‍ വ്യോമസേനയുടെ ക്ഷണപ്രകാരം വ്യോമസേനാ ആസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം. പ്രതിരോധ മേഖലയില്‍ ഇന്ത്യാ-അമേരിക്ക സഹരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ വ്യോമസേന മേധാവിയുടെ സന്ദര്‍ശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button